കെ ടി ജലീല്‍ SIMIയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്നയാള്‍..!! രൂക്ഷ വിമര്‍ശനവുമായി തേജസ്വി സൂര്യ

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി  കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി യുവ എംപി തേജസ്വി സൂര്യ. 

Last Updated : Sep 17, 2020, 08:18 PM IST
  • കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി യുവ എംപി തേജസ്വി സൂര്യ
  • വിവാദ മത പ്രഭാഷകന്‍ സാഖിര്‍ നായിക്കിന്‍റെയും കെ ടി ജലീലിന്‍റെയും ശൈലി ഒന്നാണെന്നും തേജസ്വി
കെ ടി ജലീല്‍ SIMIയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്നയാള്‍..!!  രൂക്ഷ വിമര്‍ശനവുമായി  തേജസ്വി സൂര്യ

ന്യൂഡല്‍ഹി : സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി  കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി യുവ എംപി തേജസ്വി സൂര്യ. 

നിരോധിത ഭീകര സംഘടനയായ സിമി (SIMI)യുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്ന വ്യക്തിയാണ് മന്ത്രി കെ ടി ജലീലെന്ന്  (K T Jaleel) തേജസ്വി സൂര്യ (Tejaswi Surya) പറഞ്ഞു.   വിവാദ മത പ്രഭാഷകന്‍ സാഖിര്‍ നായിക്കിന്‍റെയും കെ ടി ജലീലിന്‍റെയും ശൈലി ഒന്നാണെന്നും തേജസ്വി അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണക്കടത്തില്‍ വയനാട് എംപിയായ രാഹുല്‍ ഗാന്ധി (Rahul Gandhi)യുടെ മൗനം ജനങ്ങള്‍ കാണുന്നുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹം ലോക്സഭയിലും ഉന്നയിച്ചിരുന്നു.  
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലും അഴിമതി ഉണ്ടായി. സംസ്ഥാന സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്നായിരുന്നു  തേജസ്വി സൂര്യ ലോക്സഭയില്‍ ആരോപിച്ചത്.

Also read: മന്ത്രി കെ ടി ജലീലിന് തലയിലിടാൻ ഒരു തോർത്ത് മുണ്ട്..!! വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ പോലും പോലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നു. കൊറോണ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ സർക്കാർ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കിംങ് ജോങ് ഉന്നിനെ പോലെയാണ് പിണറായി വിജയന്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും തേജസ്വി സൂര്യ  ആരോപിച്ചിരുന്നു.

അതേസമയം, തേജസ്വിയുടെ ആരോപണങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കി. എംപി  ശൂന്യ വേളയിൽ  നടത്തിയ പ്രസ്താവനക്കെതിരെ എം. എം ആരിഫും പി. ആര്‍ നടരാജനും എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.

More Stories

Trending News