കൊറോണ: ഡൽഹി വിദ്യാർത്ഥികൾക്ക് സഹായവുമായി അവര്‍!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കൈരളി സൗഹൃദ വേദി രംഗത്ത്  വന്നിട്ടുണ്ട്. ഡൽഹിയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഇതിനെ നയിക്കുന്നത്. 

Last Updated : Mar 23, 2020, 06:31 PM IST
കൊറോണ: ഡൽഹി വിദ്യാർത്ഥികൾക്ക് സഹായവുമായി അവര്‍!

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കൈരളി സൗഹൃദ വേദി രംഗത്ത്  വന്നിട്ടുണ്ട്. ഡൽഹിയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഇതിനെ നയിക്കുന്നത്. 

ഡെൽഹി സർവ്വകലാശാല , ജെ എൻ യു തുടങ്ങിയ സർവ്വകലാശാലകളിലെ മലയാളി വിദ്യാർത്ഥികളാണ് ഈ കൂട്ടായ്മക്ക് പിന്നിൽ . ജെ എൻ യു വിദ്യാർത്ഥിയായ പി.എ ശബരീഷ് ആണ് സംഘടനയുടെ അധ്യക്ഷൻ. 

Also Read: കൊറോണ വൈറസ്; മരുന്നും  ഭക്ഷണവും ആവശ്യമുണ്ടോ? ഇവര്‍ സഹായിക്കും...  

കോവിഡ്: കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണ൦ -എകെ ആന്‍റണി

കോറൈന്റിനിൽ കഴിയുന്നവർക്ക് ഭക്ഷണവും ആവശ്യമുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുകയും ചെയ്യാം. നമ്പർ 8506038404 ആണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ ആയത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്കായാണ് ഹെൽപ്പ് ലൈൻ. 

കൊറോണ വൈറസുമായി ബന്ധപെട്ട  സംശയ നിവാരണത്തിനായും ഈ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിക്കാവുന്നതാണ് . രക്ത ദാന ക്യാംപ് അടക്കം  നിരവധി പ്രവർത്തനങ്ങൾ നേരത്തെയും സംഘടനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്

Trending News