കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: വികാസ് ദുബെയുടെ അനുയായി കൊല്ലപ്പെട്ടു

  കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെയുടെ വലംകൈ  അമർ ദുബെ  പോലീസുമായുണ്ടായ  ഏറ്റുമുട്ടലില്‍  കൊല്ലപ്പെട്ടു . 

Last Updated : Jul 8, 2020, 01:47 PM IST
 കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: വികാസ് ദുബെയുടെ അനുയായി കൊല്ലപ്പെട്ടു

കാണ്‍പൂര്‍:  കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെയുടെ വലംകൈ  അമർ ദുബെ  പോലീസുമായുണ്ടായ  ഏറ്റുമുട്ടലില്‍  കൊല്ലപ്പെട്ടു . 

ബുധനാഴ്ച രാവിലെയാണ് ഹാമിർപുറിൽ നടന്ന ഏറ്റുമുട്ടലിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അമറിനെ വധിച്ചത്. 

പോലീസ് വികാസ് ദുബെയ്ക്കും അനുയായികള്‍ക്കുമായുള്ള തിരച്ചില്‍  ഊര്‍ജ്ജിതമാക്കിയിരുന്നു.  തിരച്ചില്‍ ശക്തമായതിനെത്തുടര്‍ന്ന്   മൗദാഹയിലുള്ള ബന്ധുവിന്‍റെ  വീട്ടിലേക്ക്  ഒളിച്ചുകടക്കുന്നതിനിടെയാണ്  അമർ ദുബെ  പോലീസ്   പിടിയിലാകുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ  പോലീസ്  വെടിവെപ്പില്‍  അമർ ദുബെ  കൊല്ലപ്പെടുകയായിരുന്നു.  ഇയാളുടെ ബാഗിൽ നിന്ന് ഓട്ടോമാറ്റിക് തോക്ക് പോലീസ് കണ്ടെടുത്തു. 

കാൺപൂരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അമർ ദുബെ. 25,000 രൂപയായിരുന്നു  അമറിന്‍റെ  തലയ്ക്ക് പ്രതിഫലം  പോലീസ് പ്രഖ്യാപിച്ചിരുന്നത്.

Also read: കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: റെ​​​യ്ഡ് വി​​​വ​​​രം ചോര്‍ത്തിയത് പോലീസ്....!!

‘ഷിവിലി ഡോണ്‍’എന്നറിയപ്പെടുന്ന  വികാസ് ദുബെയുടെ അടുത്ത അനുയായിയായിരുന്നു അമർ ദുബെ. 24  മണിക്കൂറും ഒരു നിഴല്‍ പോലെ  ഇയാള്‍  വികാസ് ദുബെയ്ക്കൊപ്പം  കഴിഞ്ഞിരുന്നു.  

23 കാരനായ വികാസ് ദുബെയുടെ വിവാഹം 9 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താത്പര്യമില്ലാതിരുന്ന വിവാഹം നിര്‍ബന്ധപൂര്‍വ്വം നടത്തുകയായിരുന്നു....!!

അതേസമയം, ഒളിവില്‍ കഴിയുന്ന വികാസ് ദുബെയെപ്പറ്റി സൂചന  നല്‍കുന്നവര്‍ക്ക്  2.5 ലക്ഷമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇയാള്‍ക്കുവേണ്ടി പോലീസ് ഇപ്പോഴും തിരച്ചില്‍  തുടരുകയാണ്.

'ഷിവിലി ഡോണ്‍' എന്നറിയപ്പെടുന്ന  വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടിയാണ്  കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ പോലീസ്  റെയ്ഡ്  നടത്തിയത്.   പോലീസ് എത്തിയതോടെ  വികാസ് ദുബെ യുടെ ആളുകള്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 8 പോലീസുകാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.  പോലീസ് തന്നെ ഇയാള്‍ക്ക് റെയ്ഡ് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു  എന്നാണ് പോലീസ് പിടിയിലായ  ദയാശങ്കര്‍ അഗ്നിഹോത്രി പറയുന്നത്. കൂടാതെ, പ്രദേശത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ വികാസ് ദുബെയുമായി  സമ്പര്‍ക്കത്തിലായിരുന്നുവെന്നും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്  വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രിസഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.

അതേസമയം, വികാസ് ദുബെയുടെ  വീടും വാഹനങ്ങളും പോലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. 

Trending News