Kargil Vijay Diwas 2022: കാർഗിൽ വിജയ് ദിവസ്: പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് ഇന്ന് 23 വയസ്

Kargil Vijay Diwas 2022: 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചത്.   ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 09:31 AM IST
  • ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് 23 വയസ്
  • 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചത്
  • ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്
Kargil Vijay Diwas 2022: കാർഗിൽ വിജയ് ദിവസ്: പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് ഇന്ന് 23 വയസ്

Kargil Vijay Diwas 2022: ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ (Kargil Vijay Diwas) ജ്വലിക്കുന്ന സ്മരണകൾക്ക് 23 വയസ്.  അതായത് അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ 72 ദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ തുരത്തിയ ധീരതയ്ക്ക് ഇന്ന് 23 വയസ് തികഞ്ഞിരിക്കുകയാണ്.  മൂന്നു മാസം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ പാകിസ്ഥാന്‍ എന്ന ആജന്മശത്രുവിനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കെതിരെ പലപ്പോഴും നേര്‍ക്കുനേര്‍ യുദ്ധത്തിനായി വന്നിട്ടുള്ള പാകിസ്ഥാൻ തോറ്റു തുന്നംപാടിയ ചരിത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ നേർക്കുനേരെ നിന്ന് ഇന്ത്യയോട് യുദ്ധം ചെയ്യാനുള്ള ധൈര്യം പാക്കിസ്ഥാനില്ല പകരം കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് ഇപ്പോഴത്തേയും ആയുധം. 

Also Read: ജൂലൈ 25ന് രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ കാരണം അറിയുമോ?

1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചത്.   ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് ഇന്ത്യ പാക്കിസ്ഥാന്റെ മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനവും നടത്തി. 1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറുകയായിരുന്നു. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രുക്കൾ  കൈവശപ്പെടുത്തിയ വിവരം ആട്ടിടയന്‍മാരാണ് ഇന്ത്യന്‍ (India) സൈന്യത്തെ അറിയിച്ചത്.

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്‍കാന്‍ തീരുമാനിച്ച ഇന്ത്യ ഓപ്പറേഷന്‍ വിജയ്‌ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും ഇന്ത്യന്‍ സൈനികരുടെ മനോവീര്യത്തിന് മുന്നില്‍ വഴിമാറുകയായിരുന്നു. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. ഇതിനായി രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം വിന്യസിപ്പിച്ചത്. 

Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 

ഇന്ത്യയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങളിലൊന്നായ കാര്‍ഗില്‍ യുദ്ധത്തിൽ മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ വീരമൃത്യു വരിച്ചു. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ഈ ഓർമ്മ പുതുക്കുകയുംചെയ്യുന്നുണ്ട്.  നിരവധി വീരജവാന്മാർ അവരുടെ യുവത്വവും ചുറുചുറുക്കും ഭാരതാംബയ്ക്ക് വേണ്ടി സമർപ്പിക്കുകയായിരുന്നു.  ജീവന്‍ ബലി നല്‍കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്നും ശിരസ് നമിക്കുകയാണ് രാജ്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News