കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം

കര്‍ണാടക വിഷയം പാര്‍ലമെന്‍റിലുമെത്തി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കര്‍ണാടക വിഷയം അലയടിച്ചു. ബഹളം മൂലം ഇരുസഭകളും നിര്‍ത്തിവച്ചു.

Last Updated : Jul 9, 2019, 01:37 PM IST
കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം

ന്യൂഡല്‍ഹി: കര്‍ണാടക വിഷയം പാര്‍ലമെന്‍റിലുമെത്തി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കര്‍ണാടക വിഷയം അലയടിച്ചു. ബഹളം മൂലം ഇരുസഭകളും നിര്‍ത്തിവച്ചു.

കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ പിരിഞ്ഞു. 

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.

കര്‍ണാടക വിഷയത്തില്‍ സംസാരിച്ച കോണ്‍ഗ്രസ്‌ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന രീതി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്നും സഭയില്‍ പറഞ്ഞു.

ബഹളത്തെതുടര്‍ന്ന് കോണ്‍ഗ്രസ്‌ എംപിമാര്‍ ലോക്സഭയില്‍നിന്നും ഇറങ്ങിപോക്ക് നടത്തി. 

 

Trending News