Kumki Elephant Arjun | മൈസൂർ ദസറയുടെ താരം, കാട്ടാനയുടെ കുത്തേറ്റ് കർണ്ണാടക വനം വകുപ്പിൻറെ കുംങ്കി അർജുൻ ചെരിഞ്ഞു

അർജുന് നെഞ്ചിലും വയറ്റിലും കുത്തേറ്റ്  നിലത്തേക്ക് വീണതോടെയാണ് കാട്ടാന പിൻവാങ്ങിയത്. ഇതിനിടയിൽ വനം വകുപ്പ് അധികൃതർ ആനയുടെ ശ്രദ്ധ തിരിക്കാൻ വെടിയുതിർത്തെങ്കിലും ആന മടങ്ങിയിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 03:56 PM IST
  • അർജുൻ അടക്കമുള്ള 4 കുങ്കികളുമായി വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തുന്നത്
  • റേഡിയോ കോളർ കാട്ടാനക്ക് സ്ഥാപിക്കുക എന്നതായിരുന്നു ഉദ്ദേശം
  • അർജുന് നെഞ്ചിലും വയറ്റിലും കുത്തേറ്റ് നിലത്തേക്ക് വീണതോടെയാണ് കാട്ടാന പിൻവാങ്ങിയത്
Kumki Elephant Arjun |  മൈസൂർ ദസറയുടെ താരം, കാട്ടാനയുടെ കുത്തേറ്റ് കർണ്ണാടക വനം വകുപ്പിൻറെ കുംങ്കി അർജുൻ ചെരിഞ്ഞു

കർണ്ണാടക വനം വകുപ്പിൻറെ കുംങ്കിയാന അർജുൻ കാട്ടാനയുടെ കുത്തേറ്റ് ചരിഞ്ഞു. സക്ലേഷ് പൂരിലെ യെസ്ലൂരിലാണ് ഒരു കാട്ടാനയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയിൽ ആക്രമണത്തിൽ ആന ചെരിഞ്ഞത്. 64 വയസ്സുള്ള അർജ്ജുൻ മൈസൂർ ദസറയിലെ താരം കൂടിയാണ്. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. കാട്ടാനയും മനുഷ്യരുമായി സ്ഥിരം സംഘർഷം നടക്കുന്ന പ്രദേശമാണിത്.

ഇതിൻറെ ഭാഗമായാണ് അർജുൻ അടക്കമുള്ള 4 കുങ്കികളുമായി വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തുന്നത്. റേഡിയോ കോളർ കാട്ടാനക്ക് സ്ഥാപിക്കുക എന്നതും ഉദ്ദേശമായിരുന്നു. ആന മദപ്പാടിലാണെന്ന് അറിഞ്ഞതോടെ അർജുനുമായി നേരിടാൻ ശ്രമിച്ചെങ്കിലും പ്രോകപിതനായ ആന അർജുനെ ആക്രമിച്ചു.20 മിനുട്ടോളം ആനകൾ തമ്മിൽ ഏറ്റുമുട്ടി.ഇതിനിടയിൽ ആനയുടെ പുറത്തിരുന്ന പാപ്പാനും, മൃഗ ഡോക്ടറും നിലത്ത് വീണിരുന്നു. 

അർജുന് നെഞ്ചിലും വയറ്റിലും കുത്തേറ്റ്  നിലത്തേക്ക് വീണതോടെയാണ് കാട്ടാന പിൻവാങ്ങിയത്. ഇതിനിടയിൽ വനം വകുപ്പ് അധികൃതർ ആനയുടെ ശ്രദ്ധ തിരിക്കാൻ വെടിയുതിർത്തെങ്കിലും ആന മടങ്ങിയിരുന്നില്ല.മൈസൂർ ദസറയിൽ എട്ട് വർഷത്തോളം സ്വർണ ഹൗഡ വഹിച്ചിരുന്നത് അർജുനാണ്. കർണ്ണാടക വനം വകുപ്പിലെ ഏറ്റവും ശക്തനായ ആനയായാണ് അർജുൻ അറിയപ്പെടുന്നതും. അതേസമയം സംഭവത്തിനെതിരെ വ്യാപകമായ വിമർശനവും ഉയരുന്നുണ്ട് കുംങ്കി ഒപ്പറേഷനുകളിൽ പാലിക്കേണ്ടുന്ന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സുരക്ഷ ശ്രദ്ധിച്ചില്ലെന്നും മൃഗ സ്നേഹികൾ ആരോപിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News