New Delhi : കാർഗിൽ വിജയ ദിവസത്തിൽ (Kargil Vijay Diwas) രാജ്യത്തെ സംരക്ഷിക്കുന്നതിനായി വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജിലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). വീരമൃത്യു വരിച്ചവരുടെ ധീരത നമ്മെ ഓരോ ദിനവും പ്രചോദിപ്പിക്കുന്നുവെന്നുയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
"അവരുടെ ത്യാഗങ്ങൾ നമ്മൾ ഓർക്കുന്നു. അവരുടെ വീര്യം നമ്മൾ ഓർക്കുന്നു. ഇന്ന്, കാർഗിൽ വിജയ് ദിവസത്തിൽ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി കാർഗിലിൽ ജീവൻ വെടിഞ്ഞവർക്കായി ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധീരത ഓരോ ദിവസവും നമ്മെ പ്രചോദിപ്പിക്കുന്നു."
ALSO READ : Kargil Vijay Diwas: കാർഗിൽ വിജയത്തിന് ഇന്ന് 22 വയസ്
കഴിഞ്ഞ വർഷം കാർഗിൽ വിജയ ദിവസം പ്രധാനമന്ത്രി നടത്തിയ മൻ കീ ബാത്തിന്റെ ഒരു ശകലം പങ്കുവെച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
We remember their sacrifices.
We remember their valour.
Today, on Kargil Vijay Diwas we pay homage to all those who lost their lives in Kargil protecting our nation. Their bravery motivates us every single day.
Also sharing an excerpt from last year’s ’Mann Ki Baat.’ pic.twitter.com/jC42es8OLz
— Narendra Modi (@narendramodi) July 26, 2021
ALSO READ : Kargil Vijay Divas: ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധമന്ത്രി
കാർഗിലിലെ ഇന്ത്യൻ ധീരതയ്ക്ക് ഇന്ന് 22 വയസ് തികയുകയാണ്. 1999 കാര്‍ഗിലില്‍ മൂന്ന് മാസം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ ഇന്ത്യയുടെ ത്രിവർണ പതാക പാറിച്ചത്. പാകിസ്ഥാൻ സേനയെ തുരത്തി കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് 527 ധീര ജവാന്മാരെയാണ്.
1999ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാകിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാകിസ്ഥാന്‍ സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറുകയായിരുന്നു.
ALSO READ : ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിവസ്;യുവ കൈരളി സൗഹൃദവേദിയുടെ വെബിനാർ!
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്‍കാന്‍ തീരുമാനിച്ച ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന പേരിൽ സൈനിക നടപടി ആരംഭിക്കുകയും ചെയ്തു. ഇതിനായി രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം വിന്യസിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...