കര്‍ണാടക: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അന്തരിച്ചു. കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍ ആണ് അന്തരിച്ചത്.
BJP MLA from Jayanagar, BN Vijayakumar, passes away. He was a two time MLA from the constituency and BJP candidate from the same for upcoming #KarnatakaElection2018 pic.twitter.com/WaFM85k9ZP
— ANI (@ANI) May 4, 2018
വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലം മരണപ്പെടുകയായിരുന്നു.
സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ വിജയകുമാര്‍ 1990 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി പദവി 12 വര്‍ഷത്തോളം വഹിച്ചിരുന്ന വിജയകുമാര്‍ ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. മാര്‍ച്ച് 12 നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.