Jammu Kashmir: കശ്മീരിൽ 57 കശ്മീരി പണ്ഡിറ്റ് അധ്യാപകർക്ക് വധഭീഷണി

Kashmiri Pandits: ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ മുഖപത്രമായ കശ്മീരി ഫൈറ്റ് എന്ന ബ്ലോഗിലാണ് കശ്മീരി പണ്ഡിറ്റുകളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 09:21 AM IST
  • 2021-ന്റെ തുടക്കം മുതൽ കശ്മീരി പണ്ഡിറ്റുകളെയും കശ്മീരി ഇതര കുടിയേറ്റക്കാരെയും ഭീകരർ ലക്ഷ്യമിടുന്നുണ്ട്
  • വിവിധ കശ്മീരി പണ്ഡിറ്റ് സംഘടനകൾ ഇത്തരം ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്
  • കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കശ്മീരി പണ്ഡിറ്റുകളാണ് ഭീകരർ നടത്തിയ ആക്രമണങ്ങളിൽ മരിച്ചത്
Jammu Kashmir: കശ്മീരിൽ 57 കശ്മീരി പണ്ഡിറ്റ് അധ്യാപകർക്ക് വധഭീഷണി

പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ കശ്മീരി താഴ്‌വരയിൽ അധ്യാപകരായി ജോലി ചെയ്യുന്ന 57 കശ്മീരി പണ്ഡിറ്റുകൾക്ക് വധഭീഷണി. ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ മുഖപത്രമായ കശ്മീരി ഫൈറ്റ് എന്ന ബ്ലോഗിലാണ് ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന് രഹസ്യങ്ങൾ ചോർത്തുന്നവരാണെന്ന് ആരോപിച്ച് നിരവധി കശ്മീരി മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കും ഭീകരസംഘടനയിൽ പ്രവർത്തിക്കുന്നവർ ഭീഷണി കത്തുകൾ അയച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം. ആറായിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ ജോലി ചെയ്യുന്നുണ്ട്.

2021-ന്റെ തുടക്കം മുതൽ കശ്മീരി പണ്ഡിറ്റുകളെയും കശ്മീരി ഇതര കുടിയേറ്റക്കാരെയും ഭീകരർ ലക്ഷ്യമിടുന്നുണ്ട്. വിവിധ കശ്മീരി പണ്ഡിറ്റ് സംഘടനകൾ ഇത്തരം ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കശ്മീരി പണ്ഡിറ്റുകളാണ് ഭീകരർ നടത്തിയ ആക്രമണങ്ങളിൽ മരിച്ചത്. ഭീകരരുടെ ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അൽതാഫ് താക്കൂർ അധികൃതരോട് ആവശ്യപ്പെട്ടു. ഇവർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; ആയുധങ്ങൾ കണ്ടെത്തി

"ആരെയാണ് എവിടെയാണ് നിയമിച്ചിരിക്കുന്നതെന്ന് തീവ്രവാദികൾക്ക് വ്യക്തമായ ധാരണയുള്ളതിനാൽ ഇത് സുരക്ഷാ വീഴ്ചയാണ്. സർക്കാർ കൃത്യമായി നിരീക്ഷിക്കുകയും ആരാണ് പട്ടിക ചോർത്തിയെന്ന് കണ്ടെത്തുകയും ചെയ്യും," താക്കൂർ പറഞ്ഞു. പനുൻ കശ്മീർ (പികെ) ചെയർമാൻ- അജയ് ച്രുങ്കൂ, കശ്മീരി പണ്ഡിറ്റ് സഭാ പ്രസിഡന്റ്- കെ കെ ഖോസ, കാശ്മീരി പണ്ഡിറ്റ് കോൺഫറൻസ് (കെപിസി) പ്രസിഡന്റ്- കുന്ദൻ കശ്മീരി, ഓൾ ഇന്ത്യ മൈഗ്രന്റ് ക്യാമ്പ് കോർഡിനേഷൻ കമ്മിറ്റി (എഐഎംസിസിസി) പ്രസിഡന്റ്- ദേശ് രത്തൻ, മറ്റ് പണ്ഡിറ്റ് നേതാക്കൾ എന്നിവർ ഭീഷണി കത്തിനെ സംബന്ധിച്ച് ആശങ്ക അറിയിച്ചു. ജീവനക്കാരെ താഴ്‌വരയിൽ നിന്ന് മാറ്റി ജമ്മുവിൽ നിയമിക്കണമെന്നാണ് കശ്മീരി പണ്ഡിറ്റ് നേതാക്കൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഭീകരർ ലക്ഷ്യമിടുന്നവരിൽ കശ്മീരി പണ്ഡിറ്റുകൾ, കുടിയേറ്റ തൊഴിലാളികൾ, മറ്റ് മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾ എന്നിവ ഉൾപ്പെടുന്നു. അധ്യാപകർക്ക് നേരെയും ആക്രമണം വർധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News