യാത്രക്കൂലി വിവാദം: ചാനലിനെതിരെ കേരള എംപിമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി

വ്യാഴാഴ്ച രാത്രി ടൈംസ് നൗ ചാനല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തയെ ആധാരമാക്കി ചാനലിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പരാതി നല്‍കി. ടൈംസ് നൗ ചാനല്‍ പ്രൈമ് ടൈമിലാണ് ഈ വാര്‍ത്ത‍ സംപ്രേഷണം ചെയ്തത്. 

Last Updated : Sep 9, 2017, 03:50 PM IST
 യാത്രക്കൂലി വിവാദം: ചാനലിനെതിരെ കേരള എംപിമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി

ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി ടൈംസ് നൗ ചാനല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തയെ ആധാരമാക്കി ചാനലിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പരാതി നല്‍കി. ടൈംസ് നൗ ചാനല്‍ പ്രൈമ് ടൈമിലാണ് ഈ വാര്‍ത്ത‍ സംപ്രേഷണം ചെയ്തത്. 

ടിഎ, ഡിഎ ഇനത്തില്‍ എംപിമാരടക്കം ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ ഒരു വര്‍ഷം ചെലഴിച്ചത് 95 കോടി രൂപയാണെന്ന് ചാനല്‍ കാണിച്ചിരുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന്‍റെ റിപ്പോര്‍ട്ട്‌ എന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ, ഡിഎ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരുടെ വിവരങ്ങളാണ് വിവരാവകാശരേഖ സഹിതം ചാനല്‍ പുറത്തു വിട്ടത്. 

എംപിമാരുടെ ഈ ലിസ്റ്റില്‍ ആദ്യ പത്തുപേരില്‍ അഞ്ച് പേര്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായിരുന്നു. എ. സമ്പത്ത്, പി. കെ. ശ്രീമതി, കെ. സി. വേണുഗോപാല്‍, കെ. വി. തോമസ്, എം. ബി. രാജേഷ്, എന്നീ പേരുകളാണ് ചാനല്‍ പുറത്ത് വിട്ടത്. ഇവര്‍ 30 ലക്ഷത്തിലധികമാണ് ടിഎ, ഡിഎ ഇനത്തില്‍ കൈപ്പറ്റിയതെന്നു ചാനല്‍ വാദിച്ചു. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ചാനല്‍ പുറത്തുവിട്ടത്.

ഈ വാര്‍ത്തയ്ക്കെതിരെ പി.കെ.ശ്രീമതി, എം.ബി.രാജേഷ്, എ.സമ്പത്ത്, കെ.സി.വേണുഗോപാല്‍, കെ.വി.തോമസ് എന്നിവരണ് ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കിയത്. 
 
നിയമപ്രകാരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മാത്രമേ തങ്ങള്‍ വാങ്ങിയുള്ളൂ എന്നും പാര്‍ലമെന്റ് സമ്മേളനത്തിലും പാര്‍ലമെന്റിന്‍റെ വിവിധ കമ്മിറ്റി യോഗങ്ങളിലും തങ്ങള്‍ പതിവായി പങ്കെടുക്കുന്നതിനാല്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടി വരാറുണ്ട് എന്നും എം പി മാര്‍ പരാതിയില്‍ അറിയിച്ചു.  സംസ്ഥാനത്തുനിന്നും തലസ്ഥാനത്തെയ്ക്കുള്ള ദൂരക്കൂടുതലും ഉയര്‍ന്ന ടിക്കറ്റ് നിരക്കും മൂലം വലിയ തുക വേണ്ടി വരുന്നു എന്നും വാങ്ങുന്ന തുകയില്‍ 90 ശതമാനവും ടിക്കറ്റിനു തന്നെയാണു ചിലവാക്കുന്നത് എന്നും എം പി മാര്‍ വ്യക്തമാക്കി. 

തങ്ങള്‍ അവിഹിതമായി സാമ്പത്തിക നേട്ടമുണ്ടാക്കുന്നു എന്ന തരത്തില്‍ ചാനല്‍ വാര്‍ത്ത നല്‍കിയത് അവകാശ ലംഘനമാണ്. തങ്ങളുടെ മേലുള്ള സംശയം നീക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നും എംപിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Trending News