Viral Video: തൊട്ടാൽ ചീറ്റും! തക്കാളിക്ക് കാവലായി മൂർഖൻ, വീഡിയോ

King Cobra sitting near Tomto viral video: തക്കാളിക്ക് സമീപത്തായി പത്തി വിടർത്തി നില്ക്കുകയാണ് മൂർഖന്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 02:25 PM IST
  • ഇപ്പോഴിതാ തക്കാളിക്ക് കാവൽ ഇരിക്കുന്ന ഒരു മൂർഖന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
  • സ്നേക്ക് ക്യാച്ചറായ മിർസ മുഹമ്മദ് എത്തുമ്പോൾ മൂർഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടർത്തി നിൽക്കുന്നതാണ് കാണുന്നത്.
Viral Video: തൊട്ടാൽ ചീറ്റും! തക്കാളിക്ക് കാവലായി മൂർഖൻ, വീഡിയോ

നാട്ടിലെ താരം ഇപ്പോൾ തക്കാളിയാണല്ലോ. ആർക്കും പിടിതരാതെ വിലയിൽ കുതിച്ചുകൊണ്ടിരിക്കുന്ന തക്കാളിയുമായി ബന്ധപ്പെട്ട് നിരവധി ന്യൂസുകളാണ് ദിവസവും എത്തുന്നത്. തക്കാളി കാരണം ഉണ്ടായ തർക്കങ്ങൾ തുടങ്ങി കൊലപാതകം വരെ അതിൽപെടും. ഇപ്പോഴിതാ തക്കാളിക്ക് കാവൽ ഇരിക്കുന്ന ഒരു മൂർഖന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.  മിർസ മുഹമ്മദ് ആരിഫ് എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. തക്കാളി ഇപ്പോൾ അമൂല്ല്യമായ നിധിയാണല്ലോ അതുകൊണ്ട് അപകടകാരിയായ ഒരു പാമ്പ് അതിനെ സംരക്ഷിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം കുറിച്ചത്.

സംഭവം മറ്റൊന്നുമല്ല, സ്നേക്ക് ക്യാച്ചറായ മിർസ മുഹമ്മദ് എത്തുമ്പോൾ മൂർഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടർത്തി നിൽക്കുന്നതാണ് കാണുന്നത്. ആ വീഡിയോ കാണുമ്പോൾ തക്കാളി ആരും എടുക്കാതിരിക്കാൻ പാമ്പ് സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നുക. തക്കാളിയുടെ വില കുതിച്ചതും കൂടെ ചേർത്താണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാമ്പിനെ പിടികൂടുന്നതിനായി ചെല്ലുമ്പോൾ പാമ്പ് ചീറ്റുന്നതും അതിന്റെ ചീറ്റലിന്റെ ശബ്ദവും ഭീതി നിറയ്ക്കുന്നതാണ്. രാജ്യത്ത് ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയും ചർച്ചാവിഷയവും തക്കാളിയായി മാറിയിരിക്കുകയാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mirza Md Arif (@mirzamdarif1)

സാധാരണക്കാരന്റെ നിത്യഭക്ഷണത്തിൽ നിന്നും തക്കാളി പാടെ മാഞ്ഞ മട്ടാണ്. പലരും തക്കാളിക്ക് പകരക്കാരനെ കണ്ടെത്തുന്ന തിടുക്കത്തിലണ്. അതിനിടെ കഴിഞ്ഞ ദിവസമായിരുന്നു തക്കാളി കർഷകനെ ഒരു സംഘം കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ നപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാത സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം നടന്നത്. രാജശേഖര്‍ റെഡ്ഡി അടുത്തിടെയാണ് തക്കാളി വിളവെടുപ്പ് നടത്തിയത്. അതിനാൽ തന്നെ ഇയാളുടെ പക്കൽ ധാരാളം പണം ഉണ്ടെന്ന് കരുതിയാകും കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ ഒരു സംഘം കൊലപ്പെടുത്തി.  മദനപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാത സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം നടന്നത്. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗ്രാമത്തില്‍നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് തക്കാളി കര്‍ഷകനായ രാജശേഖര്‍ റെഡ്ഡി താമസിച്ചിരുന്നത്. രാജശേഖർ പാലുമായി പോകുമ്പോൾ വഴിയില്‍ വച്ച് തടഞ്ഞ് നിർത്തിയ അക്രമികള്‍ മരത്തില്‍ കെട്ടിയിടുകയും കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്തയും എത്തിയിരുന്നു. പക്ഷെമധ്യപ്രദേശിലെ ഷാദോളിൽ തക്കാളി കാരണം ദമ്പതികള്‍ തമ്മില്‍ കലഹമാണ് ഉണ്ടായത്. പൊള്ളുന്ന വിലയ്ക്കിടെ തക്കാളി വാങ്ങി ഉപയോഗിച്ചതിനേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായതും യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഭക്ഷണം ടിഫിനുകളാക്കി നല്‍കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട സഞ്ജീവ് ബര്‍മനും ഭാര്യയും തമ്മിലാണ് തക്കാളിയുടെ പേരില്‍ തർക്കിച്ചത്. പാചകം ചെയ്യാനായി 

ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി ഉപയോഗിച്ചതിന് പിന്നാലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകളെയും കൂട്ടി വീട് വിട്ട് പോയതായാണ് സഞ്ജീവ് ബര്മന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.  ഇവരെ കണ്ടെത്താന്‍ ശ്രമിച്ച് സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്  സഞ്ജീവ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News