കഞ്ചാവ് കിട്ടാത്തതില്‍ മനോവിഷമം, യുവാവ് കത്തി വിഴുങ്ങി... നീക്കിയത് ഒന്നര മാസത്തിന് ശേഷം

കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് വിഴുങ്ങിയ കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 

Last Updated : Jul 27, 2020, 08:18 PM IST
  • ഹരിയാന സ്വദേശിയായ യുവാവ് കഞ്ചാവിനു അടിമയായിരുന്നുവെന്നും ഇത് ലഭിക്കാത്ത മനോവിഷമത്തിലാണ് കത്തി വിഴുങ്ങിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
കഞ്ചാവ് കിട്ടാത്തതില്‍ മനോവിഷമം, യുവാവ് കത്തി വിഴുങ്ങി... നീക്കിയത് ഒന്നര മാസത്തിന് ശേഷം

ന്യൂഡല്‍ഹി: കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് വിഴുങ്ങിയ കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 

എയിംസി(AIIMS)ല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം വിദഗ്തന്‍ ഡോ. എന്‍ആര്‍ ദാസിന്റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടത്തിയത്. 20 സെന്റിമീറ്റര്‍ നീളമുള്ള കത്തിയാണ് നീക്കം ചെയ്തത്. ഹരിയാന സ്വദേശിയായ യുവാവ് കഞ്ചാവിനു അടിമയായിരുന്നുവെന്നും ഇത് ലഭിക്കാത്ത മനോവിഷമത്തിലാണ് കത്തി വിഴുങ്ങിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

നാട്ടുകാരുടെ മൊത്തം ബില്ലും എനിക്കയച്ചോ? വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍!

ഒന്നര മാസം മുന്‍പാണ് 28കാരനായ യുവാവ് കത്തി വിഴുങ്ങിയത്. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വിശപ്പിലായ്മ, വയറുവേദന എന്നിവയെ തുടര്‍ന്നാണ്‌ യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് എക്സ്-റേയെടുത്ത് നടത്തിയ പരിശോധനയിലാണ് കരളില്‍ തറച്ചിരുന്ന കത്തി കണ്ടെത്തിയത്. 

കത്തി വിഴുങ്ങിയ ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമായാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സൂചി, പിന്‍, ചൂണ്ട കൊളുത്ത് എന്നിവ വിഴുങ്ങി ഇതിനു മുന്‍പ് രോഗികള്‍ എത്തിയിട്ടുണ്ടെന്നും അതൊക്കെ നീക്കം ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Trending News