കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വിന് വധശിക്ഷ വിധിച്ച സംഭവം: പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു

ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു. മാരിടൈം സുരക്ഷ സംബന്ധിച്ച് ഏപ്രിൽ 17 ന് നടക്കാനിരുന്ന ചർച്ചയാണ് നിർത്തിവച്ചത്.

Last Updated : Apr 15, 2017, 01:58 PM IST
കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വിന് വധശിക്ഷ വിധിച്ച സംഭവം: പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു. മാരിടൈം സുരക്ഷ സംബന്ധിച്ച് ഏപ്രിൽ 17 ന് നടക്കാനിരുന്ന ചർച്ചയാണ് നിർത്തിവച്ചത്.

ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്നും അ​തി​നാ​യി ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ അ​റി​യി​ച്ചു. ഏ​പ്രി​ല്‍ 17നാ​യി​രു​ന്നു ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ തീ​രു​മാ​നം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അതിനിടെ, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താൻ സൈന്യത്തെ ഉദ്ധരിച്ച് ജിയോ ടിവി റിപോർട് ചെയ്തു. പാക് അധീന കശ്മീരില്‍ നിന്നുമാണ് ഇന്ത്യയുടെ ചാരന്‍മാരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം. അബ്ബാസ്പൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനേയും സഹായികളേയുമാണ് പിടികൂടിയതെന്ന് ജിയോ ചാനല്‍ വാര്‍ത്ത നല്‍കി.

ജാ​ദ​വി​നു വ​ധ​ശി​ക്ഷ വി​ധി​ച്ച പ​ട്ടാ​ള​ക്കോ​ട​തി ന​ട​പ​ടി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്. 

2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാധവിന്‍റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു. 

Trending News