Lakhimpur Kheri: കൂടുതൽ ദൃക്സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാൻ യുപി സർക്കാരിനോട് സുപ്രീംകോടതി

കേസിൽ കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്തി രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് യുപി സർക്കാരിനോട് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 02:41 PM IST
  • സാക്ഷികളുടെയെല്ലാം സുരക്ഷ സർക്കാർ ഉറപ്പു വരുത്തണം.
  • തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും നടത്തണം.
  • കര്‍ഷകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകനും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ട സംഭവത്തിൽ യുപി പോലീസ് പ്രത്യേക അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുകൾ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Lakhimpur Kheri: കൂടുതൽ ദൃക്സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാൻ യുപി സർക്കാരിനോട് സുപ്രീംകോടതി

New Delhi: ലഖിംപൂര്‍ ഖേരിയിൽ (Lakhimpur Kheri case)  കര്‍ഷകരെ വാഹനമിടിച്ച് (Farmers killed) കൊലപ്പെടുത്തിയ കേസിൽ കൂടുതൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പടുത്താൻ യുപി സർക്കാരിനോട് (UP Government) സുപ്രീംകോടതി (Supreme Court ). കേസിലെ പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് ഉത്തരവ്.

ആയിരക്കണക്കിന് കണക്കിന് കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തിൽ ദൃക്സാക്ഷികളായി 23 പേർ മാത്രമെ ഉള്ളോയെന്ന് കോടതി വിമർശിച്ചു. ആകെയുള്ള 68 സാക്ഷികളിൽ 30 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും ഇതിൽ 23 പേര്‍ ദൃക്സാക്ഷികളാണെന്നുമാണ് യുപി പോലീസ് കോടതിയെ അറിയിച്ചത്. 23 ദൃക്സാക്ഷികൾ മാത്രമേ ഉള്ളുവെന്നത് ആശ്ചര്യപ്പെടുത്തുന്നു എന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ മറുപടി.  

Also Read: Lakhimpur Kheri Violence: സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും; മന്ത്രിയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും 

കേസിൽ കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്തി രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് യുപി സർക്കാരിനോട് പറഞ്ഞു. സാക്ഷികളുടെയെല്ലാം സുരക്ഷ സർക്കാർ ഉറപ്പു വരുത്തണം. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും നടത്തണം. കര്‍ഷകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകനും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ട സംഭവത്തിൽ യുപി പോലീസ് പ്രത്യേക അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുകൾ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Also Read: Lakhimpur Violence: കോൺഗ്രസിന്‍റെ രാജ്യവ്യാപക മൗനവ്രത പ്രതിഷേധത്തിന് തുടക്കം

ലഖിംപൂര്‍ ഖേരിയിൽ വാഹനമിടിച്ച് കർഷകർ കൊലപ്പെട്ട കേസ് അന്വേഷിക്കണമെന്നും അത് അവസാനിക്കാത്ത കഥയായി മാറരുതെന്നും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പേരെയാണ് ഇതുവരെ യുപി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സ്വമേധയാ കേസെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. 

ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം. നാല് കർഷകരും, മാധ്യമ പ്രവർത്തകനും ഉൾപ്പെടെ 8 പേരാണ് അന്ന് കൊല്ലപ്പെട്ടത്. കേസ് സുപ്രീംകോടതി നവംബർ എട്ടിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News