ആര്‍കെ നഗറില്‍ ഇന്ന് കലാശക്കൊട്ട്

  

Last Updated : Dec 19, 2017, 09:27 AM IST
ആര്‍കെ നഗറില്‍ ഇന്ന് കലാശക്കൊട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെുപ്പില്‍ ഇന്ന് കലാശക്കൊട്ട്. വൈകീട്ട് അഞ്ച് മണി വരെയാണ് ശബ്ദപ്രചാരണത്തിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. 21നാണ് തെരഞ്ഞെടുപ്പ്. 24ന് വോട്ടെണ്ണും.  രണ്ടാഴ്ചക്കാലത്തെ ശബ്ദ പ്രചാരണം അവസാനിക്കുമ്പോള്‍ എഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥി ടിടിവി ദിനകരനും പ്രതീക്ഷയിലാണ്.  നിരവധി പേരാണ്ഓരോ ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവുമാണ് അണ്ണാഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ഥി മരുതുഗണേഷിന്‍റെ പ്രചാരണത്തിനായി കഴിഞ്ഞ ഒരാഴ്ചയായി വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനും മണ്ഡലത്തില്‍ സജീവമാണ്.  തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ് നല്‍കിയ കേസ്, മദ്രാസ് ഹൈക്കോടതി ഇന്നലെ തീര്‍പ്പാക്കി. തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും 960 ക്യാമറകള്‍ മണ്ഡലത്തിന്‍റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസിനൊപ്പം സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ തീരുന്നതു വരെ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും വിവിധയിടങ്ങളില്‍ നിന്ന് പണം പിടികൂടിയ സാഹചര്യത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.

Trending News