നിയ​ന്ത്രണങ്ങളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാം, ബാറുകള്‍ക്ക് ഇളവില്ല

മേയ്​ 17വരെ lock down നീട്ടി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി. ബാറുകള്‍ തുറക്കില്ല.

Last Updated : May 1, 2020, 09:57 PM IST
നിയ​ന്ത്രണങ്ങളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാം, ബാറുകള്‍ക്ക് ഇളവില്ല

ന്യൂഡല്‍ഹി: മേയ്​ 17വരെ lock down നീട്ടി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി. ബാറുകള്‍ തുറക്കില്ല.

പാന്‍, ഗുഡ്​ക, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രര്‍ത്തിക്കാന്‍ അനുമതിയുണ്ട്​. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം. ഒരു സമയത്ത്​ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. പൊതുസ്​ഥലത്ത്​ മദ്യപാനം പാടില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

പഞ്ചാബും കേരളവും നേരത്തേ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.

മേയ് മൂന്നിന് അവസാനിക്കേണ്ട lock down രാജ്യത്ത് മേയ് 17  നീട്ടിയ സാഹചര്യത്തിലാണ് കോവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും  ഇളവുകള്‍ നൽകിയിരിക്കുന്നത്.

 

Trending News