നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 72 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

72 മണ്ഡലങ്ങളിലായി 945 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.   

Last Updated : Apr 29, 2019, 09:50 AM IST
നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 72 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു.  ഒന്‍പത് സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

72 മണ്ഡലങ്ങളിലായി 945 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാന ഘട്ട വോട്ടെടുപ്പാണ്. ബിജെഡി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഒഡീഷയിലെ പട്കുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 19 ലേയ്ക്ക് മാറ്റിയിട്ടുണ്ട്.

അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്.

ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിംഗ് ബൂത്തിലെത്തുകയാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്.

ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 

എസ്‌പി-ബിഎസ്‌പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി. തന്‍റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താൻ ഏറ്റവും പിന്നാക്ക ജാതിയിൽപ്പെട്ട ആളാണെന്നും മോദി പറഞ്ഞു.

എസ്‌പി ബിഎസ്‌പി സഖ്യത്തിന്‍റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയിൽ ബിജെപിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് മോദി ഒബിസി കാര്‍ഡ് ഇറക്കുന്നത്. 

അതേസമയം പ്രതിപക്ഷം തന്‍റെ ജാതി പറയുന്നുവെന്ന മോദിയുടെ ആരോപണത്തിന് ഉന്നത ജാതിക്കാരനായ മോദി രാഷ്ട്രീയ നേട്ടത്തിനായി ഒബിസിയായെന്ന് മായാവതി തിരിച്ചടിച്ചു. മോദിയുടെ ജാതി ഏതെന്ന് അറിയില്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

പ്രമുഖ നടി മാധുരി ദീക്ഷിത് മുംബൈയിലെ ജുഹുവില്‍ വോട്ട് രേഖപ്പെടുത്തി

 

 

എന്‍സിപി ചീഫ് ശരത് പവാര്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി

 

 

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മുംബൈയിലെ ബാന്ദ്രയില്‍ വോട്ട് രേഖപ്പെടുത്തി

 

 

മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍ നാഥ്ശിഖര്‍പൂരില്‍ വോട്ട രേഖപ്പെടുത്തി

 

 

 

പ്രമുഖ നടി രേഖ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി

 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി

 

 

രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ തന്‍റെ വോട്ട് രേഖപ്പെടുത്തി

 

 

മുംബൈയില്‍ അനില്‍ അംബാനി വോട്ട് രേഖപ്പെടുത്തി

 

 

ബീഹാറില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വോട്ട് രേഖപ്പെടുത്തി

 

 

Trending News