Lok Sabha Election 2024 : വോട്ടേഴ്സ് ഐഡി കാർഡില്ലെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാം; ഈ രേഖകളിൽ ഒന്ന് കൈയ്യിൽ ഉണ്ടായാൽ മതി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്സ് ഐഡി കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 08:00 PM IST
  • ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.
Lok Sabha Election 2024 : വോട്ടേഴ്സ് ഐഡി കാർഡില്ലെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാം; ഈ രേഖകളിൽ ഒന്ന് കൈയ്യിൽ ഉണ്ടായാൽ മതി

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് (വോട്ടേഴ്സ് ഐഡി). ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന്  തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.

അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം: 

1. ആധാര്‍കാര്‍ഡ്

2.പാന്‍കാര്‍ഡ് 

3. ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ് 

4. ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ 

5. ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്
 
6. തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് 

7. ഡ്രൈവിങ് ലൈസന്‍സ് 

8. പാസ്‌പോര്‍ട്ട് 

9. എൻ.പി.ആർ സ്മാർട്ട് കാർഡ് 

10. ഫോട്ടോ പതിപ്പിച്ച  പെന്‍ഷന്‍ കാര്‍ഡ് 

11. എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് 

12. തൊഴിലുറപ്പ് കാര്‍ഡ് 

ALSO READ : Lok Sabha Election 2024: ലോക്സഭാ ഇലക്ഷൻ 2024: കേരളത്തിലെ 2. 5 ലക്ഷം വയോജനങ്ങൾക്കിതാ ഒരു ആശ്വാസ വാർത്ത

മേൽ പറഞ്ഞ തിരച്ചറിയൽ രേഖകൾ ഉപയോഗിച്ചും നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. എന്നിരുന്നാലും നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന ബിഎൽഒ തുടങ്ങിയവരെ സമീപിച്ചാൽ അറിയാൻ സാധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ഈ പട്ടിക പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News