ഇംഫാല്‍: മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.
Lok Sabha elections: Re-polling begins at 11 stations in Manipur
Read @ANI Story | https://t.co/lNpI7VKfvR#Manipur #LokSabhaElections2024 #ElectionCommission pic.twitter.com/YebteW5bGc
— ANI Digital (@ani_digital) April 22, 2024
19 ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമ സംഭവങ്ങൾ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടത്. റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Also Read: സ്വന്തം തെറ്റുകളുടെ ഫലമാണ് കോൺഗ്രസ് അനുഭവിക്കുന്നത്; വിമർശനവുമായി പ്രധാനമന്ത്രി
ഏപ്രിൽ 19 ലെ പോളിംഗ് ദിവസം ബിഷ്ണുപൂരില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചു വിടാനായി പോലീസ് ആകാശത്തേക്ക് വെടി വെച്ചിരുന്നു. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കില്‍ മൂന്ന്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക. വെടിവെയ്പ്പ്, ആക്രമണ ഭീഷണി, ഇവിഎം മെഷീന്‍ നശിപ്പിച്ചതുള്‍പ്പടെയുള്ള മറ്റ് സംഭവങ്ങള്‍ എന്നിവയും മണിപ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏപ്രിൽ 19 ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്നര്‍ മണിപ്പുരിലും ഔട്ടര്‍ മണിപ്പൂരിലും 72 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
Also Read: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനങ്ങളും!
ഇതിനിടയിൽ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 36 പോളിംഗ് സ്റ്റേഷനുകളിലും ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായി മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ മേഘചന്ദ്ര അറിയിച്ചിരുന്നു. മണിപ്പൂരിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 ന് നടക്കും. വോട്ടെണ്ണൽ ജൂൺ 4 നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.