Lok Sabha Election 2024: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെയില്‍ മഹാരാഷ്ട്രയില്‍ രൂപംകൊണ്ട പുതിയ രാഷ്ട്രീയ സമവാക്യങ്ങളാണ് ഇതിന് കാരണം.
Also Read: Lok Sabha Election 2024: പഞ്ചാബില്‍ ആരുമായും സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കാന്‍ BJP
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കോളിളക്കം ഒരു സാധാരണ സംഭവമാണ്. ബിജെപിയ്ക്കൊപ്പം ചേര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേന മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് സഖ്യം ഉപേക്ഷിക്കുകയും കോണ്‍ഗ്രസ്, NCP പാര്‍ട്ടികളോട് ചേര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ച് അധികാരത്തില്‍ എത്തുകയും ചെയ്തു.
പിന്നീട്, കണ്ടത് ശിവസേനയിലെയും NCP യിലേയും വിമതര്‍ ബിജെപിയില്‍ ചേരുകയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ സര്‍ക്കാര്‍ രൂപീകരിയ്ക്കുകയും ചെയ്യുന്നതാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യ കക്ഷികള്‍ എല്ലാ സീറ്റുകളിലേക്കും പേരുകൾ അന്തിമമാക്കി.
മഹാരാഷ്ട്രയിൽ ആകെ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ ബിജെപി ഇതുവരെ 23 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള 25 സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്കായി നീക്കി വച്ചിരുന്നു. ആ സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. സ്ഥാനാർത്ഥികളുടെ പേരുകൾ മാർച്ച് 28 ന് പ്രഖ്യാപിക്കും.
'മഹായുതി' സഖ്യത്തിന്‍റെ ശേഷിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ മാർച്ച് 28 ന് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) നേതാവുമായ അജിത് പവാർ ചൊവ്വാഴ്ച പറഞ്ഞു. എൻസിപിയെ കൂടാതെ, 'മഹായുതി' സഖ്യത്തിൽ ഭാരതീയ ജനതാ പാർട്ടിയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉൾപ്പെടുന്നു.
സീറ്റ് വിഭജനം സംബന്ധിച്ച 99 ശതമാനം ജോലികളും പൂർത്തിയായതായി അജിത് പവാർ പറഞ്ഞു. മഹായുതിയുടെ ശേഷിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും. മൂന്ന് പ്രധാന പാര്‍ട്ടികളുടേയും നേതാക്കള്‍, അതായത്, , മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
അതേസമയം, ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ആരായിരിയ്ക്കുമെന്ന സൂചന അജിത് പവാര്‍ നല്‍കിക്കഴിഞ്ഞു.
അതായത്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ഗഡ് മണ്ഡലത്തിൽ സിറ്റിംഗ് എംപി സുനിൽ തത്കരെയുടെ സ്ഥാനാർത്ഥിത്വം അജിത് പവാർ പ്രഖ്യാപിച്ചു. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് തത്കരെ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപി (അവിഭക്ത) സ്ഥാനാർത്ഥിയായി അദ്ദേഹം റായ്ഗഢിൽ നിന്ന് വിജയിച്ചിരുന്നു. കൂടാതെ, ഭാര്യ സുനേത്ര പവാറിനെ ബാരാമതി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുമെന്നും എൻസിപി നേതാവ് സൂചിപ്പിച്ചു.
പൂനെ ജില്ലയിലെ ഷിരൂർ ലോക്‌സഭാ മണ്ഡലത്തിൽ ശരദ് പവാറിന്‍റെ വിശ്വസ്തനായ സിറ്റിംഗ് എംപി അമോൽ കോൽഹെക്കെതിരെ അദൽറാവു പാട്ടീലിനെ മത്സരിപ്പിക്കുമെന്നും സൂചനകള്‍ ഉണ്ട്.
മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ എംപിമാർക്കും എംഎൽഎമാർക്കും അതാത് മണ്ഡലങ്ങളുടെ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ എൻസിപിയുടെ പ്രചാരണ ചുമതല എൻസിപി നേതാവും സംസ്ഥാന സർക്കാർ മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയായിരിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.