ന്യൂഡല്‍ഹി: സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ബിജെപി നേതാവാണ് സ്മൃതി ഇറാനി.
അതുക്കൊണ്ട് തന്നെ രാഷ്ട്രീയത്തോടൊപ്പം വിനോദ മേഖലയിലും സ്ഥിര സാന്നിധ്യമാണ് സ്മൃതി. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ജന ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്മൃതി കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനും സമയം കണ്ടെത്താറുണ്ട്.
അതിനു ഉദാഹരണമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റ്. നടന്നകലുന്ന മക്കളുടെ ചിത്രമാണ് പോസ്റ്റിലുള്ളത്.
'മക്കള്‍ വളര്‍ന്നാല്‍ അവരെ പോകാന്‍ അനുവദിച്ചേ മതിയാവൂ. പറഞ്ഞുവിടാന്‍ മനസ്സുണ്ടായിട്ടല്ല, പക്ഷേ അതു ചെയ്തല്ലേ പറ്റൂ'- ചിത്രത്തിനൊപ്പം സ്മൃതി ഇറാനി കുറിച്ചു.
മകന്‍ സോഹര്‍ ഇറാനി ഉന്നത പഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് സ്മൃതിയുടെ വൈകാരികത നിറയുന്ന പോസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
17 വയസ്സുകാരനായ സോഹറും 15കാരിയായ സോയിഷുമാണ് സ്മൃതിയുടെ മക്കള്‍.
മൂത്ത മകനായ സോഹര്‍ ഇറാനിയ്ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്ര൦ ഇതിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
'ബലംപ്രയോഗിച്ച് മകനൊപ്പം സെല്‍ഫി എടുക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു സ്മൃതി ചിത്രം പങ്കുവെച്ചിരുന്നത്.