രണ്ടാം ഘട്ട വോട്ടെടുപ്പ്: ആവേശമില്ലാതെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍

17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക.

Last Updated : Apr 18, 2019, 10:42 AM IST
രണ്ടാം ഘട്ട വോട്ടെടുപ്പ്: ആവേശമില്ലാതെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍

ന്യൂഡല്‍ഹി: 17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക.

എന്നാല്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ കണ്ട ആവേശം രണ്ടാം ഘട്ടത്തില്‍ കാണുന്നില്ല എന്ന് വേണം കരുതാന്‍. രാവിലെ 9 മണിവരെയുള്ള പോളിംഗ് ശതമാനം ഇതാണ് വ്യക്തമാക്കുന്നത്.  

9 മണിവരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരമാണ്. അസം (5 മണ്ഡലങ്ങള്‍) 9.51%, ജമ്മു- കശ്മീര്‍ (2 മണ്ഡലങ്ങള്‍) 0.99%, കര്‍ണാടക (14 മണ്ഡലങ്ങള്‍) 1.14%, മഹാരാഷ്ട്ര (10 മണ്ഡലങ്ങള്‍) 0.85%, മണിപ്പൂര്‍ 1.78%, ഒഡിഷ 2.15%, തമിഴ്നാട് 0.81%, ത്രിപുര (ലഭ്യമല്ല), ഉത്തര്‍ പ്രദേശ്‌ 3.99%,  പശ്ചിമ ബംഗാള്‍ 0.55%, ഛത്തിസ്ഗഢ് 7.75%, പുതുച്ചേരി 1.62%.

എന്നാല്‍ ബീഹാറില്‍ സാമാന്യം നല്ല പോളിംഗ് ആണ് തുടക്കത്തിലേ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 5 മണ്ഡലങ്ങളില്‍ 12.27% പോളിംഗ് ആണ് 8 മണിവരെ രേഖപ്പെടുത്തിയത്. 

വളരെ തണുപ്പന്‍ പ്രതികരണമാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കാണുവാന്‍ കഴിയുന്നത്‌. ഇതില്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 9 മണിവരെ 1 ശതമാനത്തില്‍ താഴെയാണ് പോളിംഗ് എന്നതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കാട്ടിയ ആവേശം ഇത്തവണ കാണുന്നില്ല എന്നതും വാസ്തവം തന്നെയാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് ശതമാനം ഇതാണ് വ്യക്തമാക്കുന്നത്.

 

 

Trending News