മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ഇന്ന് പിറന്നാള്‍, ഒന്നാമനായി ന​രേ​ന്ദ്രമോ​ദി!!

മുന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ഇന്ന് 87-ാം പിറന്നാള്‍. ആശംസകള്‍ നേര്‍ന്നവരില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി!!

Last Updated : Sep 26, 2019, 11:52 AM IST
മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ഇന്ന് പിറന്നാള്‍, ഒന്നാമനായി ന​രേ​ന്ദ്രമോ​ദി!!

ന്യൂ​ഡ​ല്‍​ഹി: മുന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ഇന്ന് 87-ാം പിറന്നാള്‍. ആശംസകള്‍ നേര്‍ന്നവരില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി!!

തന്‍റെ സന്ദേശത്തില്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ദീ​ര്‍​ഘാ​യു​സി​നും ആ​രോ​ഗ്യ​ത്തി​നു​മാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു. 

ദീര്‍ഘായുസ്സും ആരോഗ്യവും ആശംസിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. 

ഇ​ന്ത്യ​ന്‍ മുന്‍ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​തി​ന​പ്പു​റം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ സാമ്പത്തിക വിദഗ്ധനാണ് ഡോ. മ​ന്‍​മോ​ഹ​ന്‍ സിം​ഗ്.

ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നു മു​ന്‍​പ്‌ ഇ​പ്പോ​ഴ​ത്തെ പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ്‌ പ്ര​വി​ശ്യ​യി​ലെ ഗാ​യി​ല്‍ 1932 സെ​പ്റ്റം​ബ​ര്‍ 26നാ​യി​രു​ന്നു മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ജ​ന​നം.  പഞ്ചാബ് സർവകലാശാല, കേംബ്രി൦ഡ്ജ്, ഓക്സ്ഫോർഡ് എന്നിവിടങ്ങളിലായി അദ്ദേഹം തന്‍റെ പഠനം പൂര്‍ത്തിയാക്കി.

1971ൽ ഡോ. സിംഗ് വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. തുടര്‍ന്ന് ധനകാര്യ മന്ത്രിയായി, പിന്നീട് 10 വര്‍ഷം പ്രധാനമന്ത്രിയായി യുപിഎ സര്‍ക്കാരിനെ നയിച്ചു.

അതേസമയം, പുലര്‍ച്ചെതന്നെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് മുന്‍പേ മുന്‍ പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് ആശംസ നേര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി. പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് ഉറക്കമില്ലേ എന്ന് ഒരു കൂട്ടര്‍ ചോദിക്കുമ്പോള്‍, കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് മുന്‍പേയെന്ന്‍ മറ്റൊരു വിഭാഗം പറയുന്നു... ഇന്ത്യന്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യ൦ സംബന്ധിച്ച് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് നിരന്തരം പ്രതികരിച്ചിരുന്നു. ഇതാവാം ഒന്നാമനായി ആശംസ നേരാന്‍ കാരണമെന്ന് മറ്റൊരുകൂട്ടരും പറയുന്നു. 

 

Trending News