Train Journey: ട്രെയിന്‍ യാത്രയില്‍ ലഗ്ഗേജ് നഷ്ടപ്പെട്ടോ? തിരികെ കിട്ടാന്‍ ഇതാ വഴിയുണ്ട്..!

Train Journey:  റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നടപടിയിലൂടെ  ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട ലഗേജ് എളുപ്പത്തിൽ ട്രാക്ക് ചെയ്യാന്‍ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 06:53 PM IST
  • ദീർഘദൂര യാത്രകളിൽ മോഷണം നടക്കാനുള്ള സാധ്യതയും കൂടുതലാണ്. പോരാഞ്ഞ്, എവിടെ വെച്ച് മോഷണം നടന്നു എന്ന കാര്യം വ്യക്തമല്ലാത്തതിനാൽ സാധനം തിരിച്ചു കിട്ടാനുള്ള സാധ്യതയും വിരളമാണ്.
Train Journey: ട്രെയിന്‍ യാത്രയില്‍ ലഗ്ഗേജ് നഷ്ടപ്പെട്ടോ? തിരികെ കിട്ടാന്‍ ഇതാ വഴിയുണ്ട്..!

IRCTC Update: ട്രെയിന്‍ യാത്ര കൂടുതല്‍  സുഖപ്രദമാക്കുന്നതിനായി നിരവധി പരിഷ്ക്കാരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്,  യാത്രാ  സംവിധാനങ്ങള്‍ അടക്കം നിരവധി മേഖലകളില്‍ കാര്യക്ഷമമായ മാറ്റങ്ങളാണ് റെയില്‍വേ ഇതിനോടകം നടപ്പാക്കിയിരിയ്ക്കുന്നത്.

അതേസമയം, നമുക്കറിയാം, ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ ആശങ്കയാണ് യാത്രാ സമയത്ത് സാധനങ്ങളുടെ സുരക്ഷ  (Luggage Safety) എന്നത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും പ്രധാനവുമാണ്.  ട്രെയിന്‍  യാത്രയ്ക്കിടെയും സ്റ്റേഷനിൽ വെച്ചും ലഗേജുകള്‍ മോഷണം പോകാനും കേടുപാടുകള്‍ സംഭാവിക്കനുമുള്ള സാധ്യത വളരെ  കൂടുതലാണ്.

Also Read:  PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല

ദീർഘദൂര യാത്രകളിൽ മോഷണം നടക്കാനുള്ള സാധ്യതയും കൂടുതലാണ്. പോരാഞ്ഞ്, എവിടെ വെച്ച് മോഷണം നടന്നു എന്ന കാര്യം വ്യക്തമല്ലാത്തതിനാൽ സാധനം തിരിച്ചു കിട്ടാനുള്ള സാധ്യതയും  വിരളമാണ്.

എന്നാല്‍, ഇന്ന് സ്ഥിതി മാറിയിരിയ്ക്കുകയാണ്. അതായത്, ഇന്ത്യന്‍  റെയില്‍വേ ആരംഭിച്ചിരിയ്ക്കുന്ന ഏറ്റവും  പുതിയ നടപടിയിലൂടെ യാത്രക്കാരുടെ ഈ പ്രശ്നവും പരിഹരിക്കപ്പെട്ടിരിയ്ക്കുകയാണ്.  

Also Read:  PNB Alert: ഇക്കാര്യം ഉടന്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പിഎന്‍ബി അക്കൗണ്ട് പ്രവര്‍ത്തിക്കില്ല 

എന്താണ് റെയില്‍വേ ആരംഭിച്ചിരിയ്ക്കുന്ന പുതിയ നടപടി? അറിയാം

യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരു പുതിയ പരിഷ്ക്കാരം  നടപ്പില്‍ വരുത്തിയിരിയ്ക്കുകയാണ്. ഇതിലൂടെ യാത്രക്കാരുടെ  സാധനങ്ങളുടെ  (Luggage Safety) പൂര്‍ണ്ണ സുരക്ഷയാണ് റെയില്‍വേ ഉറപ്പാക്കുന്നത്. റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നടപടിയിലൂടെ  ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട ലഗേജ് എളുപ്പത്തിൽ ട്രാക്ക് ചെയ്യാന്‍ സാധിക്കും. 

'മിഷൻ അമാനത്ത്'  (Misson Amanant) എന്ന പേരിലാണ് ഈ പുതിയ പരിഷ്ക്കാരം റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട സാധനങ്ങളും വീണ്ടെടുക്കാനാകും. റെയില്‍വേ നല്‍കുന്ന വിവരം അനുസരിച്ച്, നഷ്ടപ്പെട്ട സാധനങ്ങളുടെ, ഫോട്ടോയും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും റെയില്‍വേ അതിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റിൽ  പ്രസിദ്ധപ്പെടുത്തും.  ഈ വിവരങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ലഗേജ് തിരിച്ചറിയാൻ  സാധിക്കും. 

കൂടാതെ, യാത്രക്കാരുടെയും അവരുടെ ലഗേജുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർപിഎഫ്  (RPF) ഈ  ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ്  "മിഷൻ അമാനത്ത്" ആരംഭിച്ചിരിയ്ക്കുന്നത്.  ഈ നടപടിയിലൂടെ യാത്രക്കാര്‍ക്ക്  അവരുടെ ലഗേജ് നഷ്ടപ്പെട്ടാൽ അത് വളരെ എളുപ്പത്തിൽ തിരികെ ലഭിക്കും. 

പണവും ലാപ്‌ടോപ്പും മൊബൈലും കൂടാതെ പ്രധാനപ്പെട്ട പല രേഖകളും അഥവാ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. അത് വീണ്ടെടുക്കാന്‍ ഇനി അവസരം ഉണ്ട്. "മിഷൻ അമാനത്ത്" വഴി  നിങ്ങള്‍ക്ക് നിങ്ങളുടെ സാധനങ്ങള്‍ തിരികെ ലഭിക്കും.  

ഇതിനായി, റെയിൽവേ വെബ്‌സൈറ്റിലെ അതാത് ഡിവിഷനിലെ വെബ്‌സൈറ്റില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ലഗേജുകളുടെ ഫോട്ടോ പ്രസിദ്ധീകരിക്കും. ഇവയില്‍ നിന്ന് നഷ്ടപ്പെട്ട ലഗേജ് കണ്ടെത്തിയ യാത്രക്കാരന് റെയില്‍വെ സ്റ്റേഷനിലെത്തി വാങ്ങാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News