ഭൂകമ്പത്തിൽ വിള്ളൽ? ലഖ്‌നൗവിൽ നാല് നില കെട്ടിടം തകർന്നു വീണു, അഞ്ച് പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കുള്ളിൽ

യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഭവ സ്ഥലത്ത് തുടരുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 25, 2023, 08:35 AM IST
  • കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു
  • യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഭവ സ്ഥലത്ത് തുടരുന്നുണ്ട്
  • നിരവധി പഴയ കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശമാണ് ഹസ്രത് ഗംഞ്ച്
ഭൂകമ്പത്തിൽ വിള്ളൽ? ലഖ്‌നൗവിൽ നാല് നില കെട്ടിടം തകർന്നു വീണു, അഞ്ച് പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കുള്ളിൽ

ലഖ്‌നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ചൊവ്വാഴ്ച നാല് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്നു വീണു. ഹസ്രത് ഗംഞ്ചിലെ ആലയ അപ്പാർട്ട്മെൻറാണ് നിലംപൊത്തിയത്. നിലവിൽ അഞ്ച് പേരാണ് കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത്. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവർക്ക് ഒാക്സിജൻ നൽകുന്നുണ്ട്.

യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് തന്നെയാണ് കെട്ടിടം തകരാനുണ്ടായ കാരണമെന്ന് വ്യക്തമല്ല.

Also Read:  Morbi Bridge Collapse Probe: മോർബി പാലം തകർന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് 

നിരവധി പഴയ കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശമാണ് ഹസ്രത് ഗംഞ്ച്. കെട്ടിടത്തിൻറെ പഴക്കം തന്നെയാവാ തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതേസമയം ഭൂചലനത്തിന് ശേഷം കെട്ടിടത്തിന് വിള്ളലുണ്ടായതായി സൂചനയുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News