Lucknow: ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള ലെവാന ഹോട്ടലിൽ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന 18 പേരെ അഗ്നിശമന സേന രക്ഷപെടുത്തി. ഗുരുതരമായി പെള്ളലേറ്റ 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തം ഉണ്ടായതേ മൂന്ന് ആംബുലൻസുകളും നിരവധി 15 ല്‍ അധികം ഫയർ ടെൻഡറുകളും സംഭവ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവാക്കാന്‍ സാധിച്ചത്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം എന്ന് എന്ന് ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ആകെയുള്ള 30 മുറികളിൽ 18 എണ്ണത്തിലും ആളുകള്‍ ഉണ്ടായിരുന്നു. ഏകദേശം 35-40 പേർ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നു. കുടുങ്ങിപ്പോയ ആളുകളെ ഒഴിപ്പിച്ചു, അവരെ സിവിൽ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ വന്‍ തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും നിർദ്ദേശിച്ചു. വിവരമറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിവിൽ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
തീപിടിത്തത്തിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...