Corona: പി. എം. കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി നല്കി യൂസഫലി

പ്രധാനമന്ത്രി കേയേഴ്സ് ഫണ്ടിലേക്ക് (PM cares fund) 25 കോടി രൂപയാണ് വ്യവസായിയായ എം. എ.യൂസഫലി സംഭാവന നല്കിയത്.   

Last Updated : Apr 3, 2020, 12:23 AM IST
Corona: പി. എം. കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി നല്കി യൂസഫലി

ന്യൂഡൽഹി: കോറോണ വൈറസ് വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നല്കി ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം. എ. യൂസഫലി രംഗത്ത്. 

 

പ്രധാനമന്ത്രി കേയേഴ്സ് ഫണ്ടിലേക്ക് (PM cares fund) 25 കോടി രൂപയാണ് വ്യവസായിയായ എം. എ.യൂസഫലി സംഭാവന നല്കിയത്. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.  

 

Also read: Corona പ്രതിരോധത്തിനായി കൈകോർത്ത് യൂസഫലിയും

നേരത്തെ കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അദ്ദേഹം 10 കോടി സംഭാവന നല്കിയിരുന്നു.  

Trending News