Omicron Covid Variant : ഒമിക്രോൺ രോഗബാധ പടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

മധ്യപ്രദേശിൽ ഇന്നു മുതൽ രാത്രികാല കർഫ്യു നടപ്പിലാക്കും. അതേസമയം യുപിയിൽ നാളെ മുതലാണ് കർഫ്യൂ നടപ്പിലാക്കാൻ ആരംഭിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 11:59 AM IST
  • മധ്യപ്രദേശിലും, ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂ (Night Curfew) ആരംഭിച്ചിട്ടുണ്ട്.
  • കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തീരുമാനം. മാത്രമല്ല ആൾക്കൂട്ടങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
  • രണ്ട് സംസ്ഥാനങ്ങളിലും രാത്രി പതിനൊന്ന് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ.
  • മധ്യപ്രദേശിൽ ഇന്നു മുതൽ രാത്രികാല കർഫ്യു നടപ്പിലാക്കും. അതേസമയം യുപിയിൽ നാളെ മുതലാണ് കർഫ്യൂ നടപ്പിലാക്കാൻ ആരംഭിക്കുന്നത്.
Omicron Covid Variant : ഒമിക്രോൺ രോഗബാധ പടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

New Delhi : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant)  മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആരംഭിച്ചു. മധ്യപ്രദേശിലും, ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂ (Night Curfew) ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തീരുമാനം. മാത്രമല്ല ആൾക്കൂട്ടങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും  രാത്രി പതിനൊന്ന് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ.

മധ്യപ്രദേശിൽ ഇന്നു മുതൽ രാത്രികാല കർഫ്യു നടപ്പിലാക്കും. അതേസമയം യുപിയിൽ നാളെ മുതലാണ് കർഫ്യൂ നടപ്പിലാക്കാൻ ആരംഭിക്കുന്നത്. യുപിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കിയിട്ടുണ്ട്. ഡൽഹിയിൽ ആളുകൾ കൂട്ടം കൂടുന്നതും ആഘോഷങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ALSO READ: Omicron| തിരഞ്ഞെടുപ്പ് റാലി ഒഴിവാക്കാൻ നിർദ്ദേശം, ഒമിക്രോണിനെതിരെ രാത്രികാല കർഫ്യൂ?

അത്പോലെ തന്നെ കർണാടകയിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഒമിക്രോൺ കോവിഡ് വകഭേദത്തിന് ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപന ശേഷിയുള്ള സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ALSO READ: വാക്സിനേഷൻ വേ​ഗത്തിലാക്കണം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

 
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ വേ​ഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നിർ​ദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷന്‍ കുറഞ്ഞ ഇടങ്ങളില്‍ ഒമിക്രോണിന്റെ വ്യാപനം കൂടിയേക്കാം എന്നുള്ളതിനാൽ ഇത്തരം സ്ഥലങ്ങളില്‍ വാക്‌സിനേഷന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ALSO READ: Omicron Covid Variant : തമിഴ്‌നാട്ടിൽ ഒറ്റദിവസം കൊണ്ട് 33 ഒമിക്രോൺ കേസുകൾ; സംസ്ഥാനം അതീവ ആശങ്കയിൽ

പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടൽ, കേസുകളിലുണ്ടാകുന്ന വർധന തുടങ്ങിയവ നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കൂടാതെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News