മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വന്‍ ട്വിസ്റ്റ്, 25 BSP നേതാക്കള്‍ കോണ്‍ഗ്രസില്‍...!

  ഇത്തവണ മധ്യ പ്രദേശ് ഉപ തിരഞ്ഞെടുപ്പിന് വാശിയേറും...  ഓപ്പറേഷന്‍ കമലിന് കുറിയ്ക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് തന്‍റെ ചാണക്യ നീതിയിലൂടെ  മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്....!!

Last Updated : Jun 8, 2020, 10:00 AM IST
മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വന്‍  ട്വിസ്റ്റ്, 25 BSP നേതാക്കള്‍ കോണ്‍ഗ്രസില്‍...!

ഭോപ്പാല്‍:  ഇത്തവണ മധ്യ പ്രദേശ് ഉപ തിരഞ്ഞെടുപ്പിന് വാശിയേറും...  ഓപ്പറേഷന്‍ കമലിന് കുറിയ്ക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് തന്‍റെ ചാണക്യ നീതിയിലൂടെ  മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്....!!

കൈവിട്ടുപോയ  അധികാരം എന്ത് വിലകൊടുത്തും തിരികെ പിടിയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ  കമല്‍ നാഥ്.  ഉപ  തിരഞ്ഞെടുപ്പിനുള്ള രണനീതി സ്വയം മെനയുകയാണ്  കമല്‍ നാഥ്. അതിന്‍റെ ആദ്യ പടി വിജയം കണ്ടു എന്നുവേണം  പറയാന്‍. 

ഇക്കുറി മധ്യപ്രദേശില്‍ നഷ്ടം സംഭവിച്ചിരിയ്ക്കുന്നത്‌ BSPയ്ക്കാണ്.  BSPയുടെ 25 നേതാക്കളാണ്  പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിയ്ക്കുന്നത്.  ഒപ്പം  500 ഓളം പ്രവര്‍ത്തകരും  ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ ജാദവും കോണ്‍ഗ്രസില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ 300 ഓളം പ്രവര്‍ത്തകരാണ് BSPയോട് വിടപറഞ്ഞത്‌.  

ഗ്വാളിയാര്‍, ചമ്പല്‍, ദാബ്ര മേഖലകളിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മധ്യ പ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ  സാന്നിധ്യത്തിലാണ്  നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങിയത്. 
 
ഗ്വാളിയാര്‍, ചമ്പല്‍, ദാബ്ര എന്നീ മേഖലകളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ കൂറുമാറ്റം BSPയ്ക്ക് വന്‍ തിരിച്ചടിയാണ് 

ജ്യോതിരാദിത്യ സിന്ധ്യ നല്‍കിയ അനുഭവത്തില്‍ നിന്നു൦ പാഠ൦  ഉള്‍ക്കൊണ്ടുകൊണ്ട് ശക്തിയായി മുന്നോട്ടു നീങ്ങാനുള്ള  തീരുമാനത്തിലാണ്  കമല്‍ നാഥ്... 

മാസങ്ങള്‍ക്ക് മുന്‍പ് ജ്യോതിരാദിത്യ സിന്ധ്യ അടക്ക൦ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടത്. 22 എംഎല്‍എമാരാണ് രാജി വച്ച് BJPയില്‍ ചേര്‍ന്നത്.  ഇതേതുടര്‍ന്ന് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവയ്ക്കേണ്ടതായി വന്നിരുന്നു.   

മധ്യ പ്രദേശില്‍  സെപ്റ്റംബറിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുക. BJPയും കോണ്‍ഗ്രസും  തമ്മില്‍ കടുത്ത പോരാട്ടം ഇവിടെ പ്രതീക്ഷിക്കാം.

Trending News