വിശ്വാസം തെളിയിച്ച് ഏക്നാഥ് ഷിൻഡെ...164 പേരുടെ പിന്തുണ

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 01:37 PM IST
  • മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു
  • 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം
  • 0 ശിവസേന എംഎൽഎമാരുടെ പിന്തുണ ഷിൻഡെയ്ക്ക് ലഭിച്ചു
വിശ്വാസം തെളിയിച്ച് ഏക്നാഥ് ഷിൻഡെ...164 പേരുടെ പിന്തുണ

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്  വിജയിച്ച് ഏക്നാഥ് ഷിൻഡെ. 164 പേരുടെ പിന്തുണ സ്വന്തമാക്കിയാണ് ഷിൻഡെയുടെ ജയം. 99 പേർ എതിർത്ത് വോട്ടു ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. സഭാ സമ്മേളിച്ചതിന് പിന്നാലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 40 ശിവസേന എംഎൽഎമാരുടെ പിന്തുണ ഷിൻഡെയ്ക്ക് ലഭിച്ചു. 

മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാർ, വിജയ് വഡേട്ടിവാർ എന്നിവർ സഭയിലേക്ക് എത്തിയില്ല. അതിനിടെ ഒരു ശിവസേന എംഎൽഎ കൂടി കൂറുമാറി. ഉദ്ധവ് ക്യാപിലുണ്ടായിരുന്ന എംഎൽഎ സന്തോഷ് ബംഗർ രാവിലെയാണ് ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നത്. ഇതോടെയാണ് ഷിൻഡെയ്ക്ക് 40 ശിവസേന എംഎൽഎ മാരുടെ പിന്തുണ ലഭിച്ചത്. സ്പീക്കറായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുൽ നർവേക്കറുടെ അധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. 

നാളുകൾ നീണ്ടു നിന്ന അനശ്ചിതത്തിനൊടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ അധികാരത്തിലേറിയത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസുമാണ് ചുമതലയേറ്റത്. 288 അംഗ നിയമസഭയില്‍  എംഎൽഎമാർ ബിജെപിക്കുണ്ട്. ഇതിൽ 50 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗത്തിന്‍റെ വാദം. 

താക്കറെ പക്ഷത്തുള്ള സുനിൽ പ്രഭുവിനെ മാറ്റിയാണ് ഗഗവാലെയുടെ നിയമനം. അതിനിടെ ചീഫ് വിപ്പായി ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്നാണ് സുപ്രീംകോടതി നിലപാട്. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News