ഇളവുകള്‍ ലംഘിച്ചാല്‍ lock down തുടരേണ്ടി വരു൦, മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

കോവിഡ്   പ്രതിരോധിക്കുന്നതിനായി  ഏര്‍പ്പെടുത്തിയിരിക്കുന്ന  നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ lock down   നീട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 

Last Updated : Jun 11, 2020, 05:16 PM IST
ഇളവുകള്‍ ലംഘിച്ചാല്‍ lock down തുടരേണ്ടി വരു൦, മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ്   പ്രതിരോധിക്കുന്നതിനായി  ഏര്‍പ്പെടുത്തിയിരിക്കുന്ന  നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ lock down   നീട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 

അണ്‍ലോക്ക് ഘട്ടത്തിലെ ഇളവുകള്‍ രോഗവ്യാപന തോത് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ lock down നീട്ടേണ്ടി വരുമെന്നും താക്കറെ പറഞ്ഞു.

"സംസ്ഥാന സര്‍ക്കാര്‍ നിലവിലെ സാഹചര്യം വിലയിരുത്തി വരികയാണ്.  ഇളവുകള്‍ നല്‍കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയാല്‍   lock down നീട്ടേണ്ടി വരും, ഉദ്ധവ് താക്കറെ  പറഞ്ഞു.  സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കുമെന്നും  അവരുടെ തന്നെ നന്മയ്ക്കായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ സഹകരണത്തിന്  നന്ദി അറിയിച്ച അദ്ദേഹം  ആള്‍ക്കൂട്ടം ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. 

രാജ്യത്ത്  ഏറ്റവും  കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്  മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളത്  മുംബൈയിലാണ്.  

മഹാരാഷ്ട്രയില്‍ ഇതുവരെ 94,041 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  44,517 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 3,438 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

Trending News