Maharashtra Covid Update: മഹാരാഷ്ട്രയിൽ കോവിഡ് നാലാം തരംഗം? വൈറസ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവ്‌

മഹാരാഷ്ട്രയില്‍ കോവിഡ് നാലാം തരംഗം ആരംഭിച്ചതായി സൂചന.  സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ ഭീകരമായ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 10:57 AM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ 4,024 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ദിവസം മുമ്പുള്ളതിനേക്കാൾ 569 കേസുകള്‍ കൂടുതലാണ് ഇത്.
Maharashtra Covid Update: മഹാരാഷ്ട്രയിൽ കോവിഡ് നാലാം തരംഗം? വൈറസ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവ്‌

Mumbai: മഹാരാഷ്ട്രയില്‍ കോവിഡ് നാലാം തരംഗം ആരംഭിച്ചതായി സൂചന.  സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ ഭീകരമായ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്.  

കഴിഞ്ഞ കുറേ ദിവസങ്ങളായി കൊറോണ കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനയാണ് കാണുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍  4,024 പുതിയ കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഒരു ദിവസം മുമ്പുള്ളതിനേക്കാൾ 569 കേസുകള്‍ കൂടുതലാണ് ഇത്. 

കഴിഞ്ഞ  ജനുവരി 23ന് ശേഷം രജിസ്റ്റർ ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്.  ജനുവരി 23 ന്, മുംബൈയിൽ 2,550  COVID-19 കേസുകളും 13 മരണങ്ങളും  രേഖപ്പെടുത്തിയിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 36% വർധനവാണ് ഉണ്ടായിരിക്കുന്നത്.

3,028 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടപ്പോള്‍ 2 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്  സജീവ കേസുകൾ 19,261 ആണ്.

സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളിൽ, മുംബൈയിൽ മാത്രം 2,293 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, മുംബൈ, താനെ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്ന് പുതിയ B.A.5 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂനെയിലെ ബിജെ മെഡിക്കൽ കോളേജിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബിഎ.5 വേരിയന്‍റിലുള്ള 4 രോഗികൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നിലവില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്  മഹാരാഷ്ട്രയിലാണ്.  മുംബൈയിലെ  കൊറോണ പോസിറ്റീവ് നിരക്ക് 40 ശതമാനത്തിലെത്തിയതായും ആരോഗ്യവകുപ്പ് കനത്ത ജാഗ്രത  പാലിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

മഹാരാഷ്ട്രയിനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍  കേസുകളുടെ വർദ്ധനവ് സംസ്ഥാനത്തെ ചുരുക്കം ചില  ജില്ലകളിൽ മാത്രമാണ്. മുംബൈ, താനെ, പൂനെ, പാൽഘർ, റായ്ഗഡ്  എന്നീ ജില്ലകളിലാണ് കൊറോണ കേസുകളില്‍ അധികവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം വളരെ കുറവാണ് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 12 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ രക്ഷിതാക്കളോടും അധ്യാപകരോടും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News