കസ്ഗഞ്ച് കലാപം: ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനത്തിലുണ്ടായ സാമുദായിക സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. സലിം എന്നയാളെയാണ് കസ്ഗഞ്ചില്‍ നിന്ന് ഉത്തര്‍പ്രദേശ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

Last Updated : Jan 31, 2018, 01:55 PM IST
കസ്ഗഞ്ച് കലാപം: ഒരാള്‍ അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനത്തിലുണ്ടായ സാമുദായിക സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. സലിം എന്നയാളെയാണ് കസ്ഗഞ്ചില്‍ നിന്ന് ഉത്തര്‍പ്രദേശ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ സംസ്കാര ചടങ്ങിന് ശേഷവും വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാം നായിക് രംഗത്തെത്തുകയും ചെയ്തു.

സംഭവത്തിന്‌ പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി ദയനീയമാണെന്ന് സൂചിപ്പിച്ച ഗവര്‍ണര്‍, ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആക്രമണം സംസ്ഥാനത്തെ ഒട്ടാകെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടയാക്കിയെന്നും സൂചിപ്പിച്ചിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും വിച്ഛെദിച്ചിരുന്നു. കസ്ഗഞ്ച് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Trending News