ന്യൂ ഡൽഹി : അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മുതിർന്ന് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ജയം. ഔദ്യോഗിക ഫലം പുറത്ത് വിട്ടില്ലെങ്കിലും കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവിന്റെ വസതിക്ക് മുമ്പിൽ ആഘോഷ പ്രകടനം പ്രത്യേക ബാനറകളും പ്രവർത്തകർ സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരം എംപി ശശി തരൂരുമായി തിരഞ്ഞെടുപ്പിൽ ഏറ്റമുട്ടിയാണ് ഖാർഗെ ജയം സ്വന്തമാക്കിയത്. രണ്ട് ദശകത്തിന് ശേഷം കോൺഗ്രസിന്റെ തലപ്പത്ത് ഗാന്ധി കുടുംബത്തിൽ നിന്നുമല്ലാതെ എത്തുന്നയാളാണ് ഖാർഗെ.
വോട്ടെടുപ്പിൽ 90 ശതമാനം വോട്ടും ഖാർഗെ സ്വന്തമാക്കി. ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഖാർഗെ 7897 കോൺഗ്രസ് ഡെലിഗേറ്റുകളുടെ വോട്ടാണ് നേടാനായത്. ശശി തരൂർ സ്വന്തമാക്കിയത് 1072 വോട്ടുകൾ. തരൂരിനെയാകട്ടെ കെപിസിസി പോലും പരസ്യമായി പിന്തുണയ്ക്കാൻ തയ്യറായില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ പൂർത്തിയായി. ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പ് രാഹുൽ ഗാന്ധി പുതിയ കോൺഗ്രസ് അധ്യക്ഷന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. "പാർട്ടിയിലെ തന്റെ സ്ഥാനം പുതിയ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കും. ഖാർഗെ ജിയോടും സോണിയ ജിയോടും ചോദിക്കുക" രാഹുൽ ഗാന്ധി കർണാടകയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2019തിലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന് സോണിയ ഗാന്ധി കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസിന്റെ താൽക്കാലിക പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം ശശി തരൂർ ആദ്യം തന്നെ മത്സരരംഗത്ത് എത്തുകയായിരുന്നു. എന്നാൽ ഒരു പൊതു സ്ഥാനാർഥി എന്ന പേരിൽ തരൂരിനെതിരെ ആദ്യമെത്തിയത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടായിരുന്നു. എന്നാൽ രാജസ്ഥാനിൽ ഉൾപാർട്ടി പ്രശ്നത്തെ തുടർന്ന് സ്ഥാനാർഥിത്വം ഗെഹ്ലോട്ടിൽ നിന്നും ഖാർഗെയിലേക്കെത്തുകയായിരുന്നു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...