ഗുഡ്ഗാവ്: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ചമഞ്ഞ യു എസ് പൗരനെ പിടികൂടി. ഗുഡ്ഗാവിലെ ഡിവിഷണൽ കമ്മീഷണർ മുൻപാകെയാണ് ഇയാൾ കള്ളവേഷം കെട്ടി എത്തിയത്.
അതുൽ കൽസി എന്ന് പേരുള്ള ഇയാൾ ഇന്നലെ ഡിവിഷണൽ കമ്മീഷണർ ഡി സുരേഷിന്റെ സിവിൽ ലൈൻസ് ഏരിയയിൽ ഉള്ള ക്യാമ്പ് ഓഫീസിൽ എത്തുകയായിരുന്നു. ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകൾക്കായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കൂടുതൽ മനസിലായതെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ് അതുൽ. ഇയാളുടെ കയ്യിൽ ഗുഡ്ഗാവ് വോട്ടർ ഐഡി കാർഡും ഉണ്ട്. ഇതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.