Viral Video Today: "ഇതാര് ധൂം 5 ലെ നായകനോ?"; പോലീസുക്കാരെ വെട്ടിച്ച് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട് യുവാവ്

ബൈക്ക് യാത്രക്കാരൻ, പോലീസുക്കാരിൽ നിന്ന് രക്ഷപ്പെടാൻ കാണിക്കുന്ന ബൈക്ക് അഭ്യാസങ്ങളാണ് സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടിയത്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 12:32 PM IST
  • ഹെൽമെറ്റും, ബൈക്കിന്റെ രേഖകളും ഒന്നുമില്ലാതെ എത്തിയ ഒരു യുവാവാണ് പോലീസിന്റെ അടുത്ത നിന്ന് അതിവിദഗ്തമായി രക്ഷപ്പെടുന്നത്.
  • പൊലീസ് ഉദ്യോഗസ്ഥർ ബൈക്ക് യാത്രക്കാരനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല.
  • ബൈക്ക് യാത്രക്കാരൻ, പോലീസുക്കാരിൽ നിന്ന് രക്ഷപ്പെടാൻ കാണിക്കുന്ന ബൈക്ക് അഭ്യാസങ്ങളാണ് സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടിയത്.
Viral Video Today: "ഇതാര് ധൂം 5 ലെ നായകനോ?"; പോലീസുക്കാരെ വെട്ടിച്ച് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട് യുവാവ്

സോഷ്യൽ മീഡിയിൽ നിരവധി രസകരമായ വീഡിയോകളാണ് ദിവസവും വരുന്നത്. ചിലത് വളരെയധികം ശ്രദ്ധയും നേടാറുണ്ട്. ഇതിൽ ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും, ചിലരെയെങ്കിലും കരയിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇപ്പോൾ പൊലീസുക്കാരെ പറ്റിച്ച് രക്ഷപ്പെടുന്ന ഒരു ബൈക്ക് യാത്രക്കാരന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഹെൽമെറ്റും, ബൈക്കിന്റെ രേഖകളും ഒന്നുമില്ലാതെ എത്തിയ ഒരു യുവാവാണ് പോലീസിന്റെ അടുത്ത നിന്ന് അതിവിദഗ്തമായി രക്ഷപ്പെടുന്നത്. നിരവധി പൊലീസ് ഉദ്യോഗസ്ഥർ ബൈക്ക് യാത്രക്കാരനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. ബൈക്ക് യാത്രക്കാരൻ, പോലീസുക്കാരിൽ നിന്ന് രക്ഷപ്പെടാൻ കാണിക്കുന്ന ബൈക്ക് അഭ്യാസങ്ങളാണ് സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടിയത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes | comedy (@ghantaa)

ALSO READ: Viral News : റയിൽവേ സ്റ്റേഷൻ കണ്ട്രോൾ റൂമിൽ പത്തി വിടർത്തി ആറടി നീളമുള്ള കരിമൂർഖൻ; ഞെട്ടിത്തരിച്ച് ജീവനക്കാർ

ഈ വിഡിയോയിൽ 2 പൊലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് വരുന്നത് കാണാം. പൊലീസുകാരെ കണ്ട് അതിവേഗം രേഖപ്പെടാൻ ശ്രമിച്ച യാത്രക്കാരൻ പെട്ടെന്ന് ബൈക്ക് നിർത്താൻ ഒരുങ്ങുകയും ചെയ്യുന്നു. ഇയാളെ പിടികൂടാൻ പൊലീസ് ബൈക്ക് നിർത്തുമ്പോൾ ഇയാൾ ബൈക്ക് വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയാണ്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂടി എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. പൊലീസ് ഉദ്യോഗസ്ഥൻ ബൈക്കിൽ നിന്ന് വീഴുകയും ചെയ്തു.

വളരെ അപകടകരമായ രീതിയിലാണ് ബൈക്ക് യാത്രക്കാരൻ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപെട്ടത്. വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആളുകൾ. ഘാണ്ടയെന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോപങ്ക് വെച്ചത്. ഇത് ധൂമിലെ അഭിഷേക് ബച്ചനേക്കാൾ കൊള്ളാമല്ലോയെന്നാണ് ഒരാൾ കമ്മന്റ് ചെയ്തത്.. എന്നാൽ ധൂം 5 ലെ നായകൻ എന്നായിരുന്നു മറ്റൊരാളുടെ കമ്മന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News