Easy Trick To Get Rid of Houseflies: ഈച്ച ശല്യം കാരണം പൊറുതിമുട്ടിയോ...? ഈ ഒറ്റമൂലി മാത്രം മതി! ഈച്ച കണ്ടം വഴി ഓടും

മഴക്കാലത്ത് ഈച്ചയുടെ ശല്യം കൂടുവാനുള്ള കാരണം  പ്രധാനമായും മാലിന്യങ്ങൾ കൂടുന്നതാണ്. കാരണം നമ്മുടെ വീട്ടിലും പരിസരങ്ങളിലും എല്ലാം വെള്ളത്തിൽ മാലിന്യങ്ങൾ...

Written by - Zee Malayalam News Desk | Last Updated : May 30, 2024, 05:05 PM IST
  • ഈച്ചയെ തുരുത്തുന്നതിനായി മാർക്കറ്റിൽ പലതരത്തിലുള്ള അണുനാശിനികൾ ഉണ്ടെങ്കിലും ഇവയൊന്നും പലപ്പോഴും നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഒട്ടും നല്ലതല്ല.
  • ഈ സാഹചര്യത്തിൽ പ്രകൃതിദത്തമായി ഈച്ചയെ തുരത്തുന്നതിന് വേണ്ടി തയ്യാറാക്കാൻ സാധിക്കുന്ന ഒറ്റമൂലിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
Easy Trick To Get Rid of Houseflies: ഈച്ച ശല്യം കാരണം പൊറുതിമുട്ടിയോ...? ഈ ഒറ്റമൂലി മാത്രം മതി! ഈച്ച കണ്ടം വഴി ഓടും

മഴക്കാലമായതോടെ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഈച്ച. മഴക്കാലം എന്നാൽ രോഗങ്ങളുടെയും ദുരിതങ്ങളുടെയും കാലം കൂടി എന്നാണ്. ആ സാഹചര്യത്തിലാണ് രോഗം പരത്തുന്നതിന് ഒരു പ്രധാന കാരണമായ ഈച്ചയും വർദ്ധിക്കുന്നത്. മഴക്കാലത്ത് ഈച്ചയുടെ ശല്യം കൂടുവാനുള്ള കാരണം  പ്രധാനമായും മാലിന്യങ്ങൾ കൂടുന്നതാണ്. കാരണം നമ്മുടെ വീട്ടിലും പരിസരങ്ങളിലും എല്ലാം വെള്ളത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും ഇവ ഈച്ചകൾ പെരുകുന്നതിന് കാരണമാവുകയും ചെയ്യുന്നു.

 കൂടാതെ ചക്ക, മാങ്ങ പോലുള്ള പഴങ്ങളുടെ സീസൺ കൂടിയാണ് ഇപ്പോൾ. ഇവ പഴുത്ത് താഴെ വീഴുകയും അവയിൽ ഈച്ചകൾ വന്നിരിക്കുകയും തന്മൂലം ഈച്ചകളുടെ എണ്ണം കൂടുന്നതിനും കാരണമാകുകയും ചെയ്യുന്നു. ഈ ഈച്ചകൾ നമ്മുടെ ഭക്ഷണങ്ങളിലും മറ്റും വന്നിരുന്ന് രോഗങ്ങൾ പരത്തുന്നതിനും കാരണമാകുന്നു.

ALSO READ: അപൂർവ രോഗ ചികിത്സയിൽ മാതൃകയായി കേരളം

 ഈച്ചയെ തുരുത്തുന്നതിനായി മാർക്കറ്റിൽ പലതരത്തിലുള്ള അണുനാശിനികൾ ഉണ്ടെങ്കിലും ഇവയൊന്നും പലപ്പോഴും നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഒട്ടും നല്ലതല്ല. ഈ സാഹചര്യത്തിൽ പ്രകൃതിദത്തമായി ഈച്ചയെ തുരത്തുന്നതിന് വേണ്ടി തയ്യാറാക്കാൻ സാധിക്കുന്ന ഒറ്റമൂലിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.  ഇത് തയ്യാറാക്കുന്നതിനായി പ്രധാനമായും വേണ്ടത് ചെറുനാരങ്ങാ ഗ്രാമ്പൂ എന്നിവയാണ്. ആദ്യം തന്നെ ഒരു നാല് ചെറുനാരങ്ങ എടുക്കുക 

അതിന്റെ നീര് പൂർണമായും ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് ഒരു ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂടി വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു 50 ഗ്രാം ഗ്രാമ്പു എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ഗ്രാമ്പുവിന്റെ സത്ത് മുഴുവൻ ആ വെള്ളത്തിലേക്ക് ലയിച്ചു ചേരുന്ന വിധം തിളപ്പിച്ചെടുക്കുക.  ഗ്രാമ്പു തിളപ്പിച്ചെടുത്ത ലായനി തണുത്തതിനുശേഷം  അതിലേക്ക് നാരങ്ങാനീരിന്റെ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് പിന്നീട് വന്നിരിക്കാൻ സാധ്യതയുള്ള എല്ലായിടത്തും ഇത് ഒഴിച്ചുകൊടുക്കുക. പിന്നീട് ഈച്ച ശല്യം ഉണ്ടാവില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News