Jallianwala Bagh: കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തെ നശിപ്പിക്കുന്നു, ജാലിയന്‍വാലാബാഗ് സ്മാരക നവീകരണത്തില്‍ രൂക്ഷവിമര്‍ശനം

ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകമായ  ജാലിയൻവാലാബാഗിന്‍റെ  (Jallianwala Bagh) നവീകരണം  വിവാദത്തിലേയ്ക്ക്....

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 12:11 PM IST
  • ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകമായ ജാലിയൻവാലാബാഗിന്‍റെ (Jallianwala Bagh) നവീകരണം വിവാദത്തിലേയ്ക്ക്....
  • Entry and Exit points, പ്രധാന സ്മാരകത്തിന് ചുറ്റുമുള്ള താമരക്കുളം, സ്മാരകത്തിനോപ്പം തയ്യാറാക്കിയിരിയ്ക്കുന്ന ഹൈടെക് ഗാലറി, സമീപത്തെ ലേസര്‍ ഷോ എന്നിവയാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്.
  • നവീകരണത്തിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ നശിപ്പിക്കുകയാണ് എന്നാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്.
Jallianwala Bagh: കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തെ നശിപ്പിക്കുന്നു, ജാലിയന്‍വാലാബാഗ് സ്മാരക നവീകരണത്തില്‍ രൂക്ഷവിമര്‍ശനം

New Delhi: ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകമായ  ജാലിയൻവാലാബാഗിന്‍റെ  (Jallianwala Bagh) നവീകരണം  വിവാദത്തിലേയ്ക്ക്....

നവീകരണത്തിന്‍റെ  ഭാഗമായി ജാലിയൻവാലാബാഗില്‍   (Jallianwala Bagh) തയ്യാറാക്കിയ  Entry and Exit points, പ്രധാന സ്മാരകത്തിന് ചുറ്റുമുള്ള  താമരക്കുളം,  സ്മാരകത്തിനോപ്പം തയ്യാറാക്കിയിരിയ്ക്കുന്ന  ഹൈടെക് ഗാലറി, സമീപത്തെ ലേസര്‍ ഷോ എന്നിവയാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. 

നവീകരണത്തിന്‍റെ പേരില്‍  കേന്ദ്ര  സര്‍ക്കാര്‍ ചരിത്രത്തെ നശിപ്പിക്കുകയാണ് എന്നാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്.  ഈ സ്മാരകങ്ങള്‍  ഇപ്പോള്‍  കോര്‍പ്പറേറ്റ്‌വത്കരണത്തിന്‍റെ  പ്രതീകങ്ങളായി മാറിയിരിയ്ക്കുകയാണ്. ചരിത്രസ്മാരകങ്ങള്‍ അവയുടെ തനിമയും പൈതൃകമൂല്യം നഷ്ടപ്പെട്ട്  ആധുനിക കെട്ടിടങ്ങളായി മാറുന്നു. ഈ സ്മാരകങ്ങള്‍ ആ കാലഘട്ടത്തിന്‍റെ തനിമയില്‍ സൂക്ഷിക്കണമെന്നാണ്  ചരിത്രകാരന്‍മാര്‍ ആവശ്യപ്പെടുന്നത്.

CPM നേതാവ്  സീതാറാം യെച്ചൂരിയും  കോണ്‍ഗ്രസ്‌  (Congress) പാര്‍ട്ടിയും വീകരണത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.  സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കേ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍  കഴിയൂ എന്നായിരുന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. 

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട   ഒരു ചരിത്ര സ്മാരകം ആണ് ജാലിയൻവാലാബാഗ് (Jallianwala Bagh). പഞ്ചാബിലെ അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. അമൃത്സറിലെ സുവ‍‍‍‍‍ർണ്ണക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്മാരകത്തിൽ മ്യൂസിയം, ഗാലറി, നിരവധി സ്മാരക ഘടനകൾ എന്നിവ ഉൾക്കൊള്ളുന്നു.

Also Read: Jallianwala Bagh: നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം, ഉത്ഘാടനം നാളെ PM Modi നിര്‍വ്വഹിക്കും... ചിത്രങ്ങള്‍ കാണാം

നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയത്തിന്‍റെ    ഉദ്ഘാടനം  ശനിയാഴ്ച വൈകുന്നേരമാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) നിര്‍വ്വഹിച്ചത്‌.  ചരിത്രം കാത്തുസംരക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്തമാണെന്നായിരുന്നു ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി  അഭിപ്രായപ്പെട്ടത്.  ജാലിയൻവാലാബാഗ് മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്‌സൺ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News