ചൈനയ്ക്ക് എട്ടിന്‍റെ പണി കൊടുക്കാം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മിലിന്ദ്!!

യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാൽ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാൻ പറ്റുമെന്ന് എൻജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്‌ചുക്.

Last Updated : Jun 1, 2020, 12:14 AM IST
  • സൂപ്പർ ഹിറ്റ് ബോളിവുഡ് ചലച്ചിത്രമായ ത്രീ ഇഡിയറ്റ്സിലെ അമീർഖാന്റെ നായക കഥാപാത്രമായ ഫുൻസുക് വാങ്ഡു, സോനം വാങ്‌ചുകിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ചൈനയ്ക്ക് എട്ടിന്‍റെ പണി കൊടുക്കാം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മിലിന്ദ്!!

യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാൽ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാൻ പറ്റുമെന്ന് എൻജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്‌ചുക്.

അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയിൽ നിന്നും ചൈന പ്രതിവർഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണവർ അതിർത്തിയിൽ നമ്മളുടെ സൈനികരെ കൊല്ലുന്നത്.

Lockdown 5.0; അടച്ചുപൂട്ടല്‍ ജൂണ്‍ 30 വരെ, കണ്ടയ്ൻമെന്‍റ് സോണുകള്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍...

"ഒരാഴ്ച കൊണ്ട് ടിക് ടോക് ഉപയോഗം നിർത്തുക, ഒരു വർഷം കൊണ്ട് ചൈനീസ് നിർമ്മിത ഹാർഡ് വെയറുകളും ഒഴിവാക്കുക. അതിർത്തിയിൽ നമ്മുടെ സൈനികർ ബുള്ളറ്റുകൾ കൊണ്ട് മറുപടി പറയുമ്പോൾ, നമ്മുടെ വാലറ്റുകൾ കൊണ്ട് നമുക്കും ചൈനയ്ക്കു മറുപടി കൊടുക്കാം.130 കോടി ഇന്ത്യക്കാരും, ഇന്ത്യക്ക് പുറത്തുള്ള 3 കോടി പ്രവാസികളും വിചാരിച്ചാൽ നിഷ്പ്രയാസം ചൈനയിൽ കനത്ത ആഘാതമേൽപ്പിക്കാൻ സാധിക്കും" എന്നാണ് സോനം വാങ്‌ചുക് പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.

പെയിന്‍റിന് ശേഷം തുവാല, ഷോണിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു...

സൂപ്പർ ഹിറ്റ് ബോളിവുഡ് ചലച്ചിത്രമായ ത്രീ ഇഡിയറ്റ്സിലെ അമീർഖാന്റെ  നായക കഥാപാത്രമായ ഫുൻസുക് വാങ്ഡു, സോനം വാങ്‌ചുകിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ലോകപ്രശസ്ത മോഡലും ബോളിവുഡ് അഭിനേതാവുമായ #മിലിന്ദ്_സോമൻ  സോനം വാങ്‌ചുകിന്റെ അഭിപ്രായത്തെ  തുടർന്ന് ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നഭ്യർത്ഥിച്ച് രംഗത്തു വന്നിട്ടുണ്ട്.തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു കൊണ്ടാണ് മിലിന്ദ് സോമൻ വാങ്ചുകിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.

പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം, അന്ന് ഫെമിനിസ്റ്റായി...

നമ്മൾക്കും ഇത് നടപ്പിലാക്കുന്നതേ ഉള്ളൂ. ഇന്ത്യൻ പ്രൊഡക്ടുകൾ വാങ്ങണമെന്ന് ഞാൻ കട്ടായം പറയില്ല.പക്ഷേ മറ്റേത് രാജ്യത്തിന്റെ ഉൽപ്പന്നങ്ങൾ വാങ്ങിയാലും, അത് ചൈന നമ്മളോട് ചെയ്യുന്ന അത്രയ്ക്ക് ദ്രോഹം ചെയ്യില്ല.

ഇപ്പോഴും ഉപയോഗിക്കുന്നവർക്ക് അടുത്ത തവണ വാങ്ങുമ്പോൾ തിരുത്താവുന്നതേയുള്ളൂ.. ഓർക്കുക.., റെഡ്‌മിയിലും ഓപ്പോയിലുമെല്ലാം നമ്മുടെ #പട്ടാളക്കാരുടെ_രക്തക്കറയുണ്ട്.. -അദ്ദേഹം പറഞ്ഞു.

Trending News