എങ്ങനെയാണ് താന്‍ ഫെമിനിസ്റ്റായതെന്ന കഥ വിശദീകരിച്ച് തെന്നിന്ത്യന്‍ താരം ശ്രദ്ധ ശ്രീനാഥ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
പതിനാലാം വയസിലാണ് താന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയുമായത് എന്നാണ് താരം പറയുന്നത്. കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് ആദ്യമയി ആര്‍ത്തവം ഉണ്ടാകുന്നതെന്നും അടുത്തിരുന്ന സ്ത്രീ ദൈവം നിന്നോട് ക്ഷമിക്കുമെന്നു പറഞ്ഞതും ശ്രദ്ധ പറയുന്നു.
ആ ദിവസമാണ് താന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയത് എന്നാണ് ശ്രദ്ധ പറയുന്നത്. കാട്രു വെളിയിടൈ, നേര്‍ക്കൊണ്ട പാര്‍വൈ, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രദ്ധ. വിശാലിന്‍റെ ചക്ര, തെലുങ്ക് ചിത്രം കൃഷ്ണ ആന്‍ഡ് ഹിസ് ലീല എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
Also Read: ചപ്പലുകളുമായി ലൈംഗീകബന്ധം! യുവാവ് മോഷ്ടിച്ചത് 100 ജോഡിയിലധികം ഫ്ലിപ് ഫ്ലോപ്സ്!!
Aww!! ലോക്ക്ഡൌണിനു ശേഷം ആദ്യമായി McDonald's കിട്ടിയ ഓട്ടിസ്റ്റിക് കുട്ടിയുടെ വീഡിയോ വൈറല്‍!!