അയോധ്യ: രാം നഗരിയില്‍ നടന്ന ഭൂമിപൂജയും ശിലാന്യാസവുമടങ്ങിയ ചടങ്ങിനെ ആനന്ദത്തിന്‍റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്...
രാമക്ഷേത്രശിലാസ്ഥാപനം പുതിയ ഇന്ത്യയുടെ പുതിയ തുടക്കമെന്നും ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള അടിസ്ഥാനമായെന്നും മോഹൻ ഭാഗവത് പറഞ്ഞു. ശിലാന്യാസ പൂജകള്‍ക്ക് ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള പോരാട്ടത്തെ സംഘടനാ നിര്‍ദ്ദേശമായിക്കണ്ട് ഇന്ത്യ മുഴുവൻ രാമസന്ദേശം എത്തിച്ച BJP മുന്‍ അഖിലേന്ത്യ അദ്ധ്യക്ഷനായ അദ്വാനിയേയും മോഹൻ ഭാഗവത് പ്രശംസിച്ചു. ജീവിതകാലം മുഴുവൻ പ്രയത്നിച്ചതിന്‍റെ പൂർത്തീകരണം വീട്ടിലിരുന്നാണ് അദ്ദേഹം കാണുന്നത്. ഭവ്യമായ ഈ ചടങ്ങിന് എല്ലാ അനുഗ്രഹവും അദ്വാനി നൽകുന്നുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ഇന്ന് നമുക്കൊപ്പമില്ലാത്ത അശോക് സിംഗാളും മഹന്ത് അവൈദ്യനാഥുമുൾപ്പെടെയുള്ള മഹാപുരുഷന്മാർ സൂഷ്മരൂപത്തിൽ ഇവിടെ സന്നിഹിതരായി അനുഗ്രഹം ചൊരിയുന്നുണ്ടെന്ന് ഹിന്ദു സംസ്കാരം അനുസരിച്ച് നാം വിശ്വസിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ക്ഷേത്രം പണി തീരുന്നതിനു മുന്നേ അയോധ്യയെ ഏറ്റവും മികച്ച ഭരണ കേന്ദ്രമാക്കി മാറ്റുകയെന്നത് ഭാരതീയരുടെ കർത്തവ്യമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.