മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും അജ്ഞാതന്റെ ഭീഷണി സന്ദേശം

റിലയൻസ് ഫൗണ്ടേഷന്റെ ഹാർസ്കിസൻദാസ് ഹോസ്പിറ്റലിലെ നമ്പറിൽ രാവിലെ 10:30 ഓടെയാണ് കോളുകൾ വന്നത്

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 04:58 PM IST
  • ഇതുസംബന്ധിച്ച് ഡിബി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്
  • മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി
  • സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യതു
മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും അജ്ഞാതന്റെ ഭീഷണി സന്ദേശം

ഡൽഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ്  അംബാനിക്കും കുടുംബത്തിനും നേരെ ഭീഷണി.  അപായപ്പെടുത്തുമെന്നാണ്  അജ്ഞാതന്റെ ഭീഷണി ഫോണ്‍ കോള്‍. മുംബൈയിൽ സ്ഥിതി ചെയ്യുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് ഫോണ്‍ കോൾ എത്തിയത്. 

 റിലയൻസ് ഫൗണ്ടേഷന്റെ ഹാർസ്കിസൻദാസ് ഹോസ്പിറ്റലിലെ നമ്പറിൽ രാവിലെ 10:30 ഓടെയാണ് കോളുകൾ വന്നത്. താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും അജ്ഞാതന്‍ പറഞ്ഞു. കൂടാതെ മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്യുന്നെന്നും അതിനാൽ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും താന്‍ കാണിച്ചുകൊടുക്കാമെന്നും ഭീഷണിയിൽ പറയുന്നു.

 mukesh ambani

ഇതുസംബന്ധിച്ച് ഡിബി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി ഫോണ്‍ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഇതിന്റെ  ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി തുടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യതു.

file

സംഭവത്തില്‍ മുംബൈയിലെ ദഹിസര്‍ പ്രദേശത്ത് നിന്ന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ നിന്ന് സ്ഫോടക ശേഷിയുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോര്‍പിയോ കാറും പോലീസ് പിടിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News