Mukesh Ambani: മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി

Z+ security for Mukesh Ambani: ഇന്ത്യയിലും വിദേശത്തും അംബാനിക്കും കുടുംബാം​ഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ഇതിന്റെ മുഴുവൻ ചിലവും അംബാനി വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 06:41 AM IST
  • സ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്
  • തുടർച്ചയായുണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർക്ക് സുരക്ഷ നൽകും
Mukesh Ambani: മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി നിർദേശം. ഇന്ത്യയിലും വിദേശത്തും അംബാനിക്കും കുടുംബാം​ഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ഇതിന്റെ മുഴുവൻ ചിലവും അംബാനി വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. തുടർച്ചയായുണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർക്ക് സുരക്ഷ നൽകും.

മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യയിലുടനീളമുള്ള യാത്രകൾക്കും വിദേശ യാത്രകൾക്കും ഏറ്റവും ഉയർന്ന സുരക്ഷയായ ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നും മഹാരാഷ്ട്ര സംസ്ഥാനവും ആഭ്യന്തര മന്ത്രാലയവും ഇത് ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അംബാനി കുടുംബത്തിന് നേരെയുണ്ടാകുന്ന തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നൽകിയിരിക്കുന്നത്.

സമ്പത്തിൽ അദാനിയെ വെട്ടിച്ച് മുകേഷ് അംബാനി; ഫോര്‍ബ്‌സ് പട്ടികയില്‍ മുന്നില്‍, പക്ഷേ ബ്ലൂംബെര്‍ഗില്‍ പിന്നില്‍

ഗൗതം അദാനിയെ മറികടന്ന് ലോക സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി മുന്നിലെത്തി. ഫോര്‍ബ്‌സിന്റെ ബില്യണയര്‍ ഇന്‍ഡക്‌സിലാണ് മുകേഷ് അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫോർബ്സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചു. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്നാണ് അദാനിയുടെ താഴേക്ക് പോയത്.

മുകേഷ് അംബാനി ഫോര്‍ബ്‌സ് പട്ടികയില്‍ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. 84.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയുടെ സ്ഥാനം പത്താമതാണ്. അദാനിയുടെ ആസ്തി 84.1 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 171 ദശലക്ഷം ഡോളറിന്റെ വര്‍ധനയുണ്ടായെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ 4.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി.

ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സില്‍ കഴിഞ്ഞ ദിവസം ഗൗതം അദാനി ലോക സമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായിരുന്നു. പിന്നീട് അദാനി ആദ്യ പത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോള്‍ പത്താമതാണ് അദാനിയുടെ സ്ഥാനം. ബ്ലൂംബെര്‍ഗിന്റെ കണക്ക് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 84.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. ഈ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്താണ് ഉള്ളത്. 81.5 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ഫോര്‍ബ്‌സിന്റെ ലൈവ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം കഴിഞ്ഞ ദിവസം അദാനിയുടെ സ്ഥാനം എട്ടാമതായിരുന്നു. ബ്ലൂംബെര്‍​ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 11-ാം സ്ഥാനത്തും. ഫോർബ്സ് പട്ടികയിൽ അദാനി രണ്ട് സ്ഥാനം പിറകോട്ടായപ്പോൾ ബ്ലൂംബെർഗ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News