മുംബൈ: ഐസ്ക്രീം പായ്ക്കറ്റിന് 10 രൂപ അധികം ഈടാക്കിയ റെസ്റ്റോറന്റിന് 2 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. മുംബൈ സെൻട്രലിലുള്ള വെജിറ്റേറിയൻ റെസ്റ്റോറന്റിനാണ് ഇത്രയും രൂപ പിഴ ഈടാക്കിയിരിക്കുന്നത്. അതും ആറുവർഷത്തിന് ശേഷവും.
ആറുവർഷത്തിന് ശേഷമാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം നടപടി എടുത്തിരിക്കുന്നത്. മാത്രമല്ല ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും നിർദ്ദേശമുണ്ട്. കഴിഞ്ഞ 24 വർഷമായി ഈ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്. ദിവസേനയുള്ള വരുമാനം 40000 മുതൽ 50000 രൂപ വരെയാണ്. എന്നാൽ എംആർപിയിൽ കൂടുതൽ വില ഈടാക്കി ഉറപ്പായും കൂടുതൽ ലാഭം ഉണ്ടാക്കിയിട്ടുണ്ടാകാമെന്നും ഫോറം വിലയിരുത്തിയിട്ടുണ്ട്.
Also read: UAE: ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം
പൊലീസ് സബ് ഇൻസ്പെക്ടർ ഭാസ്കർ ജാധവിന്റെ കയ്യിൽ നിന്നുമാണ് 165 രൂപ വിലയുള്ള ഫാമിലി പാക്ക് ഐസ്ക്രീമിന് 175 രൂപ ഈടാക്കിയത്. ഇതുസംബന്ധിച്ച പരാതി 2015 ലാണ് സൗത്ത് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന് മുന്നിൽ സമർപ്പിച്ചത്. ജാധവ് റെസ്റ്റോറന്റിന് അകത്ത് കടക്കാതെ കൗണ്ടറിൽ നിന്നാണ് ഐസ്ക്രീം വാങ്ങിയത്.
Also read: Photo Gallery: കാണാം.. Seerat Kapoor ന്റെ ഹോട്ട് ഫോട്ടോസ്..!
ഐസ്ക്രീം വാങ്ങിയതിന്റെ ബില്ലും ജാധവ് ഹാജരാക്കിയിരുന്നു. കടയും റെസ്റ്റോറന്റും തമ്മിൽ വ്യത്യാസമുണ്ടെന്ന വാദം ഉയർത്താൻ റെസ്റ്റോറന്റ് ശ്രമിച്ചെങ്കിലും അത് തള്ളുകയായിരുന്നു. റെസ്റ്റോറന്റ് സേവനങ്ങൾ ഒന്നും തേടാത്ത ഉപഭോക്താവിൽ നിന്നും അധിക തുക ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടുകയും രണ്ടു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.