Tirur Hotel Owner Murder: കൊല്ലപ്പെട്ട ഹോട്ടൽ ഉടമയുടെ കാർ കണ്ടെത്തി; മൃതദേഹം കൊണ്ടുപോയതും ഇതേ കാറില്‍

Murdered Hotel Owner's Car Found: പ്രതികള്‍ ചെറുതുരുത്തിയിലെത്തി ശേഷം കാർ അവിടെ ഉപേക്ഷിച്ചതാകാനാണ് സാധ്യത. 

Written by - Zee Malayalam News Desk | Last Updated : May 26, 2023, 02:07 PM IST
  • മൃതദേഹം ട്രോളി ബാഗുകളിലാക്കിയ ശേഷം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച് പിന്നീട് ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
  • കോഴിക്കോട് ഒളവണ്ണയിൽ ആണ് കൊല്ലപ്പെട്ട സിദ്ദിഖ് ഹോട്ടൽ നടത്തുന്നത്.
  • കേസിൽ പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, വല്ലപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Tirur Hotel Owner Murder: കൊല്ലപ്പെട്ട ഹോട്ടൽ ഉടമയുടെ കാർ കണ്ടെത്തി; മൃതദേഹം കൊണ്ടുപോയതും ഇതേ കാറില്‍

കോഴിക്കോട്/പാലക്കാട്: കൊല്ലപ്പെട്ട ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കാർ കണ്ടെത്തി. തിരൂർ സ്വദേശിയായ മേച്ചേരി സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.  പ്രതികള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം കൊണ്ടുപോയത് ഈ കാറിലായിരുന്നു. മൃതദേഹം ട്രോളി ബാഗുകളിലാക്കിയ ശേഷം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച് പിന്നീട് ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പിന്നീട് ട്രെയിന്‍ മാര്‍ഗമാണ് ചെന്നൈയിലേക്ക് പോയതെന്നും കരുതുന്നു. കോഴിക്കോട് ഒളവണ്ണയിൽ ആണ് കൊല്ലപ്പെട്ട സിദ്ദിഖ് ഹോട്ടൽ നടത്തുന്നത്.

ALSO READ: ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് കുടുംബം

എരഞ്ഞിപ്പാലത്തുള്ള ഹോട്ടലിൽ വെച്ചാണ് കൊല നടത്തയെന്നാണ് കണ്ടെത്തൽ. കേസിൽ പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, വല്ലപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് പുറമേ ഫര്‍ഹാനയുടെ സ​ഹോദരൻ ​ഗഫൂറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ദുരൂഹസാഹചര്യത്തില്‍ മേയ് 18-ാം തീയതി മുതല്‍ സിദ്ദിഖിനെ കാണാതായിരുന്നു. ഇതിനിടയിൽ ഇയാളുടെ അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News