മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നും പ്രസ്താവിച്ച് ബിജെപി എംപി. 

Last Updated : Feb 7, 2018, 03:15 PM IST
മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നും പ്രസ്താവിച്ച് ബിജെപി എംപി. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭംഗമായ വിനയ് കത്യാര്‍ മുസ്ലീങ്ങള്‍ ജനസംഖ്യാനുപാതത്തിന്‍റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവരാണെന്നും അവര്‍ ഇന്ത്യയില്‍ ജിവിക്കേണ്ട കാര്യമെന്താണെന്നും ചോദിച്ചു.

ജനസംഖ്യയുടെ എണ്ണം പറഞ്ഞ് രാജ്യത്തെ വിഭജിച്ചവര്‍ ഇവിടേക്ക് തിരിച്ചുവരേണ്ട കാര്യമെന്തായിരുന്നു. അവര്‍ക്കായി സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്, അവര്‍ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോകേണ്ടതല്ലേ എന്നും കത്യാര്‍ ചോദിച്ചു.

ഇന്ത്യന്‍ മുസ്ലീങ്ങളെ ‘പാകിസ്ഥാനി’ എന്ന് വിളിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഉവൈസി ആവശ്യപ്പെട്ടതിനു പിന്നാലെയാണ്  വിനയ് കത്യാറിന്‍റെ ഈ വിവാദ പ്രസ്താവന. ഉവൈസിയ്ക്കുള്ള മറുപടിയായി വന്ദേ മാതര ഗീതത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയെ അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ഒരു ബില്‍ നിര്‍മ്മിക്കണമെന്നും ബി.ജെ.പി എംപി ആവശ്യപ്പെട്ടു.

 

Trending News