ഇന്ത്യന്‍ മുസ്ലീങ്ങളെ ‘പാകിസ്താനി’ എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഉവൈസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീങ്ങളെ ‘പാകിസ്താനി’ എന്ന് വിളിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ (എഐഎംഐഎം)  അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.  രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഈ ആവശ്യം ഉവൈസി ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ‘പാകിസ്താനി’ പരാമര്‍ശം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം ശിക്ഷ നല്‍കുന്ന തരത്തിലാവണം പുതിയ നിയമമെന്നും ഉവൈസി ആവശ്യപ്പെട്ടു. ബിജെപി നയിക്കുന്ന സര്‍ക്കാര്‍ അത്തരമൊരു ബില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയില്‍ ജീവിച്ചിരുന്ന മുസ്ലിങ്ങൾ മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ തിരസ്കരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.   

Last Updated : Feb 7, 2018, 09:53 AM IST
ഇന്ത്യന്‍ മുസ്ലീങ്ങളെ ‘പാകിസ്താനി’ എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഉവൈസി

Trending News