MUDA Land Scam: ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ലോകായുക്ത

MUDA Land Scam Case Updates: സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരേയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2024, 01:55 PM IST
    ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ലോകായുക്ത
    എഫ്‌ഐആറിൽ സിദ്ധരാമയ്യയാണ് ഒന്നാം പ്രതി
    സിദ്ധരാമയ്യയുടെ ഭാര്യ, ഭാര്യാ സഹോദരന്‍ , വിവാദ ഭൂമി ഉടമ എന്നിവരേയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്
MUDA Land Scam: ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ലോകായുക്ത
ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (MUDA) യുടെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്ത് ലോകായുക്ത. എഫ്‌ഐആറിൽ സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. 
 
 
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരേയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കര്‍ണാടകയിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. മാത്രമല്ല കേസിൽ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
 
 
ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവിന് വലിയ നിയമ വെല്ലുവിളി ഉയർത്തിയേക്കാവുന്ന ഈ നീക്കവുമായി ലോകായുക്ത രംഗത്തുവന്നത്.   മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്‌ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സ്‌നേഹമയി കൃഷ്ണ, വിവരാവകാശ പ്രവര്‍ത്തകന്‍ ടി ജെ എബ്രഹാം, പ്രദീപ് കുമാര്‍ എസ് പി എന്നിവരാണ് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്. 
 
 
ഇതിനെതിരെ സിദ്ധരാമയ്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും  ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ കര്‍ണാടകയിലെ പ്രത്യേക കോടതി ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയത്.
മുഡയുടെ കീഴിലുള്ള ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉണ്ടായത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്ക് പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയാണിത്.
 

 
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News