ജിഗ്നേഷ് മേവാനിയുടെ ട്രോള്‍ മഴയില്‍ കുതിര്‍ന്ന്‍ നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. 

Last Updated : Dec 21, 2017, 04:55 PM IST
ജിഗ്നേഷ് മേവാനിയുടെ ട്രോള്‍ മഴയില്‍ കുതിര്‍ന്ന്‍ നരേന്ദ്രമോദി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. 

ട്രോളന്‍മാരോടായി ആറ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. ട്വിറ്ററില്‍ 'മോദി ചീറ്റ് ഇന്ത്യന്‍സ്' എന്ന ഹാഷ് ടാഗോടെയാണ് മേവാനിയുടെ ട്രോള്‍.

മേവാനിയുടെ ആറ് ചോദ്യങ്ങള്‍:

1. എല്ലാവരുടേയും അക്കൗണ്ടില്‍ പതിനഞ്ചുലക്ഷം രൂപ ഇട്ടുതരുമെന്ന് പറഞ്ഞത് ആരാണ്?
2. രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്ന് പറഞ്ഞത് ആരാണ്?
3. ആരാണ് ഭീകരവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞത്?
4. പെട്രോളിന്റേയും ഡീസലിന്റെയും ഗ്യാസിന്റെയും വിലകൂട്ടില്ലെന്ന് പറഞ്ഞത് ആരാണ്?
5. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ വാഗ്ദാനം ചെയ്തത് ആരാണ്?
6. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞത് ആരാണ് ? <

>

 ജിഗ്നേഷ് ഉന്നയിച്ച ആറുചോദ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.  ഹര്‍ദ്ദികും അല്‍പേഷും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ജിഗ്നേഷ് മറുപടി നല്‍കിയിരുന്നു. മോദിയുടെ പ്രസംഗം ആവര്‍ത്തന വിരസമാണെന്നായിരുന്നു ജിഗ്നേഷിന്‍റെ മറുപടി.

Trending News