National Anthem Mandatory in Madrassas: ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ സ്‌കൂളുകളെയും പോലെ മദ്രസകളിലും  ദേശീയഗാനം  നിർബന്ധമാക്കി. പ്രാര്‍ത്ഥനകള്‍ക്കൊപ്പം  ദേശീയ ഗാനവും നിർബന്ധമാക്കിയത് സംബന്ധിച്ച് ഉത്തരവ്  മദ്രസ കൗൺസിൽ പുറത്തിറക്കി. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 11:14 AM IST
  • ഉത്തര്‍ പ്രദേശില്‍ എല്ലാ സ്വകാര്യ, സർക്കാർ സ്‌കൂളുകളെയും പോലെ മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കി.
  • പ്രാര്‍ത്ഥനകള്‍ക്കൊപ്പം ദേശീയ ഗാനവും നിർബന്ധമാക്കിയത് സംബന്ധിച്ച് ഉത്തരവ് മദ്രസ കൗൺസിൽ പുറത്തിറക്കി
National Anthem Mandatory in Madrassas: ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സർക്കാർ ഉത്തരവ്

Lucknow: സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ സ്‌കൂളുകളെയും പോലെ മദ്രസകളിലും  ദേശീയഗാനം  നിർബന്ധമാക്കി. പ്രാര്‍ത്ഥനകള്‍ക്കൊപ്പം  ദേശീയ ഗാനവും നിർബന്ധമാക്കിയത് സംബന്ധിച്ച് ഉത്തരവ്  മദ്രസ കൗൺസിൽ പുറത്തിറക്കി. 

ദേശീയ ഗാനം നിർബന്ധമാക്കിയതായി ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ കൗൺസിലാണ് വ്യാഴാഴ്ച അറിയിച്ചത്. ഇതനുസരിച്ച് എല്ലാ മദ്രസകളിലും ഇനിമുതല്‍ ദേശീയ ഗാനം നിർബന്ധമാക്കിയിട്ടുണ്ട്.

മാർച്ച് 25 ന് വര്‍ണ്ണാഭമായ ചടങ്ങില്‍  യോഗി ആദിത്യനാഥ് തുടര്‍ച്ചയായ രണ്ടാം തവണ  ഉത്തര്‍ പ്രദേശ്‌  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്.  യോഗി ആദിത്യനാഥിന്‍റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ്  ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ കൗൺസിലിന്‍റെ ഈ ഉത്തരവ്.  ഈ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കൗൺസിൽ ഇതിനോടകം വ്യക്തമാക്കി. മദ്രസയിലെ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് മറ്റ് പ്രാര്‍ത്ഥനകള്‍ക്കൊപ്പം ദേശീയ ഗാനവും നിർബന്ധമാകും.   

Also Read: യോഗി 2.0: ഉത്തർപ്രദേശിന്റെ അമരക്കാരനായി യോഗി ഇന്ന് ചുമതലയേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും

അതേസമയം, മദ്രസ പരിഷത്തിന്‍റെ തീരുമാനത്തിന് പിന്നാലെ മതമൗലികവാദികളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ വന്നതിന്‍റെ ഫലമാണ് ഇത് എന്നാണ് ചിലര്‍ വാദിക്കുന്നത്. 

എന്നാല്‍, മിക്ക മുസ്ലീം സമുദായങ്ങളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ രാജ്യം നമ്മുടേതുകൂടിയാണെന്നും അതിൽ അഭിമാനമുണ്ടെന്നുമാണ് തീരുമാനത്തെ സ്വാഗതം ചെയ്ത് ചിലര്‍ അഭിപ്രായപ്പെട്ടത്.  മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിയത് സ്വാഗതാർഹമായ നടപടിയാണ്. ഇത് മദ്രസകളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നും ചിലര്‍ വ്യക്തമാക്കി.

അതേസമയം, ഉത്തര്‍ പ്രദേശില്‍  സത്യപ്രതിജ്ഞ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ അവസാനവട്ടത്തിലാണ്.  തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖ വ്യവസായികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News